ETV Bharat / state

മുൻവൈരാഗ്യം; അയൽവാസിയെ യുവാവ് കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു - Youth Killed His Neighbor - YOUTH KILLED HIS NEIGHBOR

കോട്ടയം ചാമംപതാലിൽ മുൻവൈരഗ്യത്തെ തുടർന്ന് അയൽവാസിയെ കല്ലുകൊണ്ട് അടിച്ച് കൊന്ന യുവാവ് പൊലീസിന്‍റെ പിടിയിൽ.

ചെത്തുതൊഴിലാളി കൊല്ലപ്പെട്ടു  അയൽവാസിയെ കൊലപ്പെടുത്തി  MURDER IN KOTTYAM CHAMAMPATHAL  കല്ലുകൊണ്ട് അടിച്ച് കൊന്നു
Biju (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 30, 2024, 12:26 PM IST

കോട്ടയം : മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ യുവാവ് കരിങ്കല്ല് കൊണ്ട് ഇടിച്ചു കൊന്നു. ചാമംപതാൽ കറിയാപറമ്പിൽ ചെത്തുതൊഴിലാളിയായ ബിജുവാണ്​ (57) കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസി വെള്ളാറപ്പള്ളി വീട്ടിൽ അപ്പുവിനെ (23) പൊലീസ് അറസ്റ്റ് ചെയ്‌തു.

ഇന്നലെ (സെപ്‌റ്റംബർ 28) വൈകിട്ട് 4.30ഓടെ വെള്ളാറപ്പള്ളി-മാരാംകുന്ന് റോഡിലായിരുന്നു സംഭവം. തെങ്ങ് ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ പ്രതി അപ്പു തടഞ്ഞു നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ ബിജുവിന്‍റെ തലയ്ക്ക് കരിങ്കല്ലുകൊണ്ട് ഇടിച്ച ശേഷം പ്രതി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.

പിന്നീട്​ ഇയാളെ ചാമംപതാൽ ഭാഗത്ത് നിന്നും പൊലീസ് പിടികൂടുകയായിരുന്നു. ബിജു സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബിജുവിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവർ തമ്മിൽ നേരത്തെ തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.

Also Read : വയോധികയുടെ കൊലപാതകം; അയൽവാസി അറസ്റ്റിൽ, കൊല സ്വർണം കവരാൻ - Murder Of An Elderly Woman

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.