കൊല്ലം: ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കാൻ പ്രാരംഭ നടപടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് വീണ്ടും പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്.
ടോൾ പ്ലാസയിലെത്തിയ ജീവനക്കാർ പിരിവ് ആരംഭിക്കാനുള്ള നടപടികളിലേക്ക് കടന്നതോടെയാണ് പ്രവർത്തകർ ടോള്‍പ്ലാസയിലേക്ക് തള്ളിക്കയറിയത്. എസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം പ്രവർത്തകരെ തടഞ്ഞതോടെ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.
ശേഷം പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബൈപ്പാസിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് യാത്ര സൗജന്യമെന്ന് കരാർ കമ്പനി വാഗ്‌ദാനം നല്‍കിയിട്ടുണ്ട്. ടോള്‍ പിരിവ് ആരംഭിക്കാനുള്ള ശ്രമം മുമ്പ് നടന്നിട്ടുണ്ട്. അന്നും യുവജനസംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പിരിവ് നിര്‍ത്തിയത്.
Also read: സഹായമായി 'സഹായ'; വിശക്കുന്ന വയർ നിറയ്‌ക്കാൻ ഒരു സംഘം