കൊല്ലം: ആനന്ദതീരത്തെ 56 മക്കൾക്ക് കൂടി ഒരമ്മയെ ഉള്ളൂ അത് അജിതകുമാരി ആണ്. ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുമ്പോൾ കൊല്ലം ചാത്തന്നൂരിലെ ആനന്ദതീരം ചാരിറ്റബിൾ ട്രസ്റ്റിൽ ഒരമ്മയുടെ സ്നേഹ വാത്സല്യത്താൽ എന്നും ആഘോഷമാണ്. പേര് പോലെ തന്നെ ഒരു കുഞ്ഞു സ്വർഗ്ഗമാണ് ആനന്ദതീരം. കളിയും ചിരിയും നിറഞ്ഞ ഒരു കളിവീട്. അവിടെയാണ് അജിതകുമാരി എന്ന നന്മമരവും ഉള്ളത്. 2014 മെയ് പതിനാലിന് ഭിന്നശേഷി കുട്ടികൾക്കായി ഒരു സ്ഥാപനം തുടങ്ങുമ്പോൾ എതിർപ്പുകൾ ഏറെയായിരുന്നു. സ്വന്തം വീട് പണയപ്പെടുത്തിയും കയ്യിലുള്ള സമ്പാദ്യം നുള്ളി പെറുക്കിയും ആദ്യ കൂടൊരുക്കി. ആ തീരുമാനത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. അജിതകുമാരിക്ക് ആദ്യം ജോലി കിട്ടിയത് ഭിന്ന ശേഷി കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥാപനത്തിലായിരുന്നു. എന്നാൽ ആതുര സേവനത്തിന് അപ്പുറം വാണിജ്യ താൽപര്യം വന്നതോടെ അജിതകുമാരി അവിടെ നിന്ന് പടിയിറങ്ങി. അതു കഴിഞ്ഞുള്ള രണ്ടു വർഷം തന്റെ സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു. ഏഴു പേരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് വ്യത്യസ്ത പ്രായക്കാരായ 56 പേരുണ്ട്. ആ 56 പേർക്കും ആയി ഒരമ്മക്കിളിയും.
56 മക്കൾക്ക് വിളി കേൾക്കാൻ ഒരമ്മ - മാതൃദിനം
കഴിഞ്ഞ അര ദശാബ്ദ കാലത്ത് ഒരിക്കൽ പോലും അജിതകുമാരി ആനന്ദതീരത്തിൽ നിന്ന് വിട്ടു നിന്നിട്ടില്ല. ഒരുദിവസം പോലും സ്വന്തം വീട്ടിൽ ഉറങ്ങിയിട്ടില്ല. ഈ അമ്മയെ വിട്ടുനിൽക്കാൻ മക്കൾക്കും മക്കളെ വിട്ട് നിൽക്കാൻ ഈ അമ്മയ്ക്കും കഴിയാത്തതുകൊണ്ടാണ്.
കൊല്ലം: ആനന്ദതീരത്തെ 56 മക്കൾക്ക് കൂടി ഒരമ്മയെ ഉള്ളൂ അത് അജിതകുമാരി ആണ്. ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുമ്പോൾ കൊല്ലം ചാത്തന്നൂരിലെ ആനന്ദതീരം ചാരിറ്റബിൾ ട്രസ്റ്റിൽ ഒരമ്മയുടെ സ്നേഹ വാത്സല്യത്താൽ എന്നും ആഘോഷമാണ്. പേര് പോലെ തന്നെ ഒരു കുഞ്ഞു സ്വർഗ്ഗമാണ് ആനന്ദതീരം. കളിയും ചിരിയും നിറഞ്ഞ ഒരു കളിവീട്. അവിടെയാണ് അജിതകുമാരി എന്ന നന്മമരവും ഉള്ളത്. 2014 മെയ് പതിനാലിന് ഭിന്നശേഷി കുട്ടികൾക്കായി ഒരു സ്ഥാപനം തുടങ്ങുമ്പോൾ എതിർപ്പുകൾ ഏറെയായിരുന്നു. സ്വന്തം വീട് പണയപ്പെടുത്തിയും കയ്യിലുള്ള സമ്പാദ്യം നുള്ളി പെറുക്കിയും ആദ്യ കൂടൊരുക്കി. ആ തീരുമാനത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. അജിതകുമാരിക്ക് ആദ്യം ജോലി കിട്ടിയത് ഭിന്ന ശേഷി കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥാപനത്തിലായിരുന്നു. എന്നാൽ ആതുര സേവനത്തിന് അപ്പുറം വാണിജ്യ താൽപര്യം വന്നതോടെ അജിതകുമാരി അവിടെ നിന്ന് പടിയിറങ്ങി. അതു കഴിഞ്ഞുള്ള രണ്ടു വർഷം തന്റെ സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു. ഏഴു പേരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് വ്യത്യസ്ത പ്രായക്കാരായ 56 പേരുണ്ട്. ആ 56 പേർക്കും ആയി ഒരമ്മക്കിളിയും.
Body:ആനന്ദതീരത്തെ 56 മക്കൾക്ക് കൂടി ഒരമ്മയെ ഉള്ളൂ അത് അജിതകുമാരി ആണ്. ലോകം ഇന്ന് മാതൃദിനം ആഘോഷിക്കുമ്പോൾ കൊല്ലം ചാത്തന്നൂരിലെ ആനന്ദതീരം ചാരിറ്റബിൾ ട്രസ്റ്റിൽ ഒരമ്മയുടെ സ്നേഹ വാത്സല്യത്താൽ എന്നും ആഘോഷമാണ്. പേര് പോലെ തന്നെ ഒരു കുഞ്ഞു സ്വർഗ്ഗമാണ് ആനന്ദതീരം. കളിയും ചിരിയും നിറഞ്ഞ ഒരു കളിവീട്. അവിടെയാണ് അജിതകുമാരി എന്ന നന്മമരവും ഉള്ളത്. 2014 മെയ് പതിനാലിന് ഭിന്നശേഷി കുട്ടികൾക്കായി ഒരു സ്ഥാപനം തുടങ്ങുമ്പോൾ എതിർപ്പുകൾ ഏറെയായിരുന്നു. സ്വന്തം വീട് പണയപ്പെടുത്തിയും കയ്യിലുള്ള സമ്പാദ്യം നുള്ളി പെറുക്കിയും ആദ്യ കൂടൊരുക്കി. ആ തീരുമാനത്തിന് മറ്റൊരു കാരണം കൂടിയുണ്ട്. അജിതകുമാരിക്ക് ആദ്യം ജോലി കിട്ടിയത് ഭിന്ന ശേഷി കുട്ടികൾക്ക് വേണ്ടിയുള്ള സ്ഥാപനത്തിലായിരുന്നു. എന്നാൽ ആതുര സേവനത്തിന് അപ്പുറം വാണിജ്യ താൽപര്യം വന്നതോടെ അജിതകുമാരി അവിടെ നിന്ന് പടിയിറങ്ങി. അതു കഴിഞ്ഞുള്ള രണ്ടു വർഷം തന്റെ സ്വപ്നത്തിലേക്കുള്ള തയ്യാറെടുപ്പുകളിൽ ആയിരുന്നു. ഏഴു പേരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇന്ന് വ്യത്യസ്ത പ്രായക്കാരായ 56 പേരുണ്ട്. ആ 56 പേർക്കും ആയി ഒരമ്മക്കിളിയും.
ഇരട്ടക്കുട്ടികൾ ആയിരുന്നു അജിതകുമാരിക്ക്. മക്കളുടെ രണ്ടാമത്തെ വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ചു പോയി. പിന്നീടുള്ള ജീവിതം ഒരു സമരമായിരുന്നു. അത് ഒരിക്കലും തനിക്കോ തൻ്റെ മക്കൾക്കോ വേണ്ടി ആയിരുന്നില്ല. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട അല്ലെങ്കിൽ വെറുക്കപ്പെട്ട ജീവനുകൾക്ക് വേണ്ടിയുള്ളതായിരുന്നു. സ്വന്തം ചോരയിൽ പിറന്ന മക്കൾക്കൊപ്പം സമയം കണ്ടെത്താൻ കഴിയാത്ത നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്ന് ചോദിക്കുന്നവരുണ്ടാകാം. അവർക്കുള്ള ടീച്ചറുടെ മറുപടി ഇങ്ങനെയാണ്, "എൻറെ മക്കൾക്ക് സ്വന്തം കാര്യം നോക്കാൻ കഴിയും. അവർക്ക് അമ്മുമ്മയും അപ്പൂപ്പനും ഒക്കെ ഉണ്ട്. എന്നാൽ ഈ മക്കൾക്ക് ഞാൻ മാത്രമേയുള്ളൂ".
ഈമാസം 14ന് ആനന്ദതീരത്തിൽ അഞ്ചാം വാർഷികാഘോഷം നടക്കാനിരിക്കുകയാണ്. ഈ അര ദശാബ്ദ കാലത്ത് ഒരിക്കൽ പോലും അജിതകുമാരി ആനന്ദതീരത്തിൽ നിന്ന് വിട്ടു നിന്നിട്ടില്ല. ഒരുദിവസം പോലും സ്വന്തം വീട്ടിൽ ഉറങ്ങിയിട്ടില്ല. ഈ അമ്മയെ വിട്ടുനിൽക്കാൻ കുട്ടികൾക്ക് കഴിയാത്തതുകൊണ്ട് മാത്രമല്ല, തൻറെ മക്കളെ പിരിഞ്ഞിരിക്കാൻ അജിതകുമാരിക്ക് കഴിയാത്തത് കൊണ്ടാണ്. "കുറച്ച് സ്നേഹം സ്നേഹം കൊടുത്താൽ ഇരട്ടിയായി അവർ തിരിച്ചു തരും". അമ്മയുടെ വാക്കുകളാണ്. എൻറെ മകൾ എന്നല്ലാതെ ഒരിക്കൽ പോലും മറ്റൊരു പ്രയോഗം വാക്കുകളിൽ ഉണ്ടായിട്ടില്ല. പുറത്തു നിന്നു വരുന്നവർക്ക് ആനന്ദത്തിൽ ഒരു വിലക്കുമില്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും ഒരു മാതൃക കൂടിയാണ് ആനന്ദതീരം. തൻറെ മകളെ കൂട്ടിലിട്ട് വളർത്താൻ ഈ അമ്മ ആഗ്രഹിക്കുന്നില്ല. എല്ലാവർക്കുമൊപ്പം ഇടപെടുമ്പോൾ അവർക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് അജിതകുമാരി കരുതുന്നത് കൊണ്ടാകാം. "എൻറെ മക്കൾക്ക് വേണ്ടി മറ്റൊരാളുടെ മുമ്പിൽ കൈനീട്ടാൻ എനിക്ക് ഒരു നാണക്കേടും ഇല്ല". അജിതകുമാരി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ആ മനസ്സിലെ ചെറിയ സ്വപ്നങ്ങൾ കൂടി പുറത്തേക്ക് വന്നു. മറ്റൊന്നുമല്ല തൻറെ കുട്ടികൾക്ക് ആജീവനാന്ത സുരക്ഷിതത്വം ഉറപ്പു നൽകാൻ സ്വന്തമായി ഒരിടം. തൻറെ കാലം കഴിഞ്ഞാലും അവർക്ക് കഴിയാൻ ഒരിടം ഉണ്ടാകണം. അതിലുപരി മറ്റൊരു ലക്ഷ്യവും അജിതകുമാരിക്ക് ഇല്ല. സ്വന്തം മക്കളെ രക്ഷിതാക്കൾ തന്നെ ഇല്ലാതാക്കുന്ന ഇക്കാലത്ത് ആനന്ദതീരത്തെ ഈ അമ്മ ഏതൊരാൾക്കും അനുകരിക്കാവുന്ന പ്രതീകമാണ്. രക്തബന്ധത്തിന് അപ്പുറമാണ് അമ്മ എന്ന വ്യക്തിയും വികാരവും.
Conclusion: