കൊല്ലം: കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പന സ്റ്റേഡിയം ജംങ്‌ഷനിൽ സുധ നിവാസിൽ സുരേഷിന്‍റെ മൃതദേഹമാണ് വീടിന് സമീപത്തെ തോട്ടിൽ കണ്ടെത്തിയത്. ഞായറാഴ്‌ച വൈകുന്നേരം വീട്ടിൽ നിന്നും പോയ സുരേഷ് അടുത്ത ദിവസവും തിരിച്ചെത്താത്തതിനെ തുടർന്ന് തിങ്കളാഴ്‌ച രാത്രിയോടെ കുടുംബം കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിൽ ഇന്ന് രാവിലെയാണ് വീടിന് സമീപത്തുള്ള തോട്ടിൽ നിന്നും സുരേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരേഷിന്‍റെ കൂട്ടുകാരായ ചിലരെ കണ്ണനല്ലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്.
കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി - കൊല്ലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
നെടുമ്പന സ്റ്റേഡിയം ജംങ്‌ഷനിൽ സുധ നിവാസിൽ സുരേഷിന്‍റെ മൃതദേഹമാണ് വീടിന് സമീപത്തെ തോട്ടിൽ കണ്ടെത്തിയത്.
![കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി missing man was found dead കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി man was found dead കൊല്ലം kollam കൊല്ലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി man was found dead in kollam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11389284-thumbnail-3x2-uyt.jpg?imwidth=3840)