കൊല്ലം: കെ റെയിൽ അനുമതി തരാൻ കേന്ദ്രം ബാധ്യസ്ഥരാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. അനുമതി തന്നാലേ മുന്നോട്ട് പോകൂവെന്നും മന്ത്രി കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി നടത്തുന്ന സർവേയ്ക്ക് കെ റെയിൽ കോർപ്പറേഷൻ ചെലവാക്കുന്ന പണത്തിന്‍റെ ഉത്തരവാദിത്വം കെ റെയിലിന് മാത്രമെന്ന് വ്യക്തമാക്കി റെയിൽവേ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
വായ്‌പ പരിധി വിഷയത്തിൽ കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിൻ്റെ ധനകാര്യ മേഖലയെ ദുർബലപ്പെടുത്തുന്നത് എല്ലാവരെയും ബാധിക്കും. കേരളത്തിന്‍റെ അവകാശങ്ങളെ ഇല്ലാതാക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും കെ.എന്‍ ബാലഗോപാൽ ആരോപിച്ചു.
Also read: 'കെ റെയിലിൽ കേന്ദ്രം കൈകഴുകി, സംസ്ഥാന സർക്കാരിന് അനാവശ്യ ധൃതി': തൽസ്ഥിതി ആരാഞ്ഞ് ഹൈക്കോടതി