കൊല്ലം : രണ്ട് കിലോ കഞ്ചാവുമായി (Marijuana) ആന്ധ്രപ്രദേശ് സ്വദേശി (Andhra Pradesh Native) പിടിയിൽ. വിശാഖപട്ടണത്ത് (Visakhapatnam) എഞ്ചിനീയറിങ് വിദ്യാർഥിയായ (Engineering Student) രാഘവേന്ദ്ര നായിഡു(23)വാണ് അറസ്റ്റിലായത്. കൊല്ലം മാമൂട് വച്ച്, കുണ്ടറ പൊലീസും റൂറൽ ഡാൻസാഫ് ടീമും നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ALSO READ: ന്യൂനമർദം തീരത്തോട് അടുക്കുന്നു; ചെന്നൈ ഉൾപ്പടെ നാല് നഗരങ്ങളിൽ റെഡ് അലർട്ട്
കൊല്ലത്തെ കിഴക്കൻ മേഖലയിലുള്ള മൊത്തക്കച്ചവടക്കാർക്ക് വേണ്ടിയാണ് ഇയാൾ കഞ്ചാവെത്തിച്ചുകൊണ്ടിരുന്നത്. ഇയാൾ ഒരു മാസക്കാലമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി കെ.ബി രവിയ്ക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. കൊല്ലം റൂറൽ ഡാൻസാഫ് ഡി.വൈ.എസ്.പി അശോക് കുമാർ, സി.ഐ സുധീഷ്, എസ്.ഐമാരായ ബാബു കുറുപ്പ്, സക്കീർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.