ETV Bharat / state

പാർക്കിങ് സ്ഥലത്ത് താമസിച്ചിരുന്നയാൾ ഷെഡിന് തീപിടിച്ച് മരിച്ചു

author img

By

Published : Jul 23, 2022, 4:19 PM IST

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പാർക്കിങ് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. വാക്കനാട് സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്.

kollam fire death  kollam kottarakara fire death  man lived in parking area died at kollam  kottarakara mahaganapathi temple  shed fired at kottarakara temple  പാർക്കിങ് സ്ഥലത്ത് താമസിച്ചിരുന്നയാൾ ഷെഡിന് തീപിടിച്ച് മരിച്ചു  ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു  കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം  കൊട്ടാരക്കര വാർത്ത  kollam obituary
പാർക്കിങ് സ്ഥലത്ത് താമസിച്ചിരുന്നയാൾ ഷെഡിന് തീപിടിച്ച് മരിച്ചു

കൊല്ലം: ക്ഷേത്ര പരിസരത്തെ പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്ന ഷെഡിന് തീപിടിച്ച് വയോധികൻ മരിച്ചു. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പാർക്കിങ് സ്ഥലത്താണ് തീപിടിത്തമുണ്ടായത്. ക്ഷേത്ര പരിസരത്ത് യാചകവൃത്തി നടത്തിയിരുന്ന വാക്കനാട് സ്വദേശി സുകുമാരപിള്ള(83) ആണ് മരിച്ചത്.

ഇന്നലെ(22.07.2022) അർധരാത്രിയായിരുന്നു സംഭവം. റോഡിലൂടെ പോയ ബൈക്ക് യാത്രക്കാരാണ് ഷെഡിൽ തീപടർന്നത് ആദ്യം കണ്ടത്. നാട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി തീ അണച്ചെങ്കിലും പ്ലാസ്‌റ്റിക്‌ ഷീറ്റുകൾകൊണ്ട് മറച്ച ഷെഡ് കത്തിയമർന്നിരുന്നതിനാൽ വയോധികനെ രക്ഷപ്പെടുത്താനായില്ല. മണ്ണെണ്ണ വിളക്കിൽ നിന്നും തീ പടർന്നതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.