ETV Bharat / state

കൊല്ലത്ത് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു - ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഭർത്താവ് ഷൈജുവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണനല്ലൂർ കൊലപാതകം  കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് കൊന്നു  man kills wife in kollam  man attempts suicide after killing wife in kerala  ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  kollam murder latest
കൊല്ലത്ത് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
author img

By

Published : Jan 14, 2022, 8:32 AM IST

കൊല്ലം: കണ്ണനല്ലൂരില്‍ ഭാര്യയെ കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. വെളിച്ചിക്കാല സ്വദേശി ജാസ്‌മിന്‍ ആണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ചാണ് ജാസ്‌മിനെ കൊലപ്പെടുത്തിയതെന്നാണ് സംശയം. പ്രതി എന്ന് സംശയിക്കുന്ന ഭർത്താവ് ഷൈജുവിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്‌ച വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ബുധനാഴ്‌ച രാത്രി ഷൈജു കുട്ടികൾക്ക് പനിക്ക് എന്ന് പറഞ്ഞ് ഗുളിക നൽകിയിരുന്നു. ഇത് ഉറക്ക ഗുളികയാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഉച്ചക്ക് ശേഷം ഉണര്‍ന്ന ഇളയ കുട്ടിയാണ് സംഭവം ആദ്യം കണ്ടത്.

പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

തുടർന്ന് കുട്ടി നാട്ടുകാരെ വിവരം അറിയിക്കായിരുന്നു. കണ്ണനല്ലൂർ പൊലീസ് എത്തി ഷൈജുവിനെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾ നിരന്തരം വഴക്കിറാടുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മദ്യപിച്ചെത്തി ഷൈജു കുട്ടികളെ മർദിക്കാറുണ്ടായിരുന്നു എന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കണ്ണനല്ലൂർ പൊലീസ് കേസ് എടുത്തു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ വിശദ വിവരങ്ങൾ അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

Also read: ആളുമാറി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ച അഞ്ചുപേര്‍ പിടിയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.