ETV Bharat / state

അഭിഭാഷകയേയും ബാങ്ക് മാനേജറേയും കയ്യേറ്റം ചെയ്‌ത പ്രതി അറസ്റ്റില്‍ - Man held for attacking lawyer, bank manager

കോടതി ഉത്തരവ് നടപ്പാക്കാൻ എത്തിയ അഭിഭാഷകക്കും ബാങ്ക് മാനേജർക്കും എതിരെ കയ്യേറ്റം നടത്തുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്.

അഭിഭാഷകയേയും ബാങ്ക് മാനേജറേയും കയ്യേറ്റം ചെയ്‌ത പ്രതി അറസ്റ്റില്‍  കൊല്ലം  ബാങ്ക് നടപടികൾ  കുണ്ടറ പൊലീസ്  കൊല്ലം അലഹബാദ് ബാങ്ക്  Man held for attacking lawyer, bank manager  kollam latest news
അഭിഭാഷകയേയും ബാങ്ക് മാനേജറേയും കയ്യേറ്റം ചെയ്‌ത പ്രതി അറസ്റ്റില്‍
author img

By

Published : Mar 3, 2020, 8:12 PM IST

കൊല്ലം: കോടതി ഉത്തരവ് പ്രകാരം ബാങ്ക് നടപടികൾക്കായി എത്തിയ അഭിഭാഷകക്കും ബാങ്ക് മാനേജർക്കുമെതിരെ കയ്യേറ്റം നടത്തിയ പ്രതി അറസ്റ്റിൽ. ചന്ദനത്തോപ്പ് സ്വദേശി രാധാകൃഷ്‌ണപിള്ളയെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്‌തത്. കോടതി ഉത്തരവ് നടപ്പാക്കാൻ എത്തിയ അഭിഭാഷകക്കും ബാങ്ക് മാനേജർക്കും എതിരെ കയ്യേറ്റം നടത്തുകയും ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ചെയ്‌ത കേസിലാണ് അറസ്റ്റ്.

ആർ.കെ. പ്ലാസ്റ്റിക്‌സ് എന്ന സ്വന്തം സ്ഥാപനത്തിന് വേണ്ടി കൊല്ലം അലഹബാദ് ബാങ്കില്‍ നിന്നും ഇയാള്‍ ലോണ്‍ എടുത്തിരുന്നു. എന്നാല്‍ ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് പൊസഷന്‍ നടപ്പാക്കുന്നതിനായി കോടതി ഉത്തരവ് പ്രകാരമാണ് അഭിഭാഷകയും അലഹബാദ് ബാങ്ക് മാനേജരും പ്രതിയുടെ സ്ഥാപനത്തില്‍ എത്തിയത്. പ്രതി അഭിഭാഷകയെയും ബാങ്ക് മാനേജറേയും തടയുകയും അസഭ്യം പറയുകയും കുമ്മായം കലക്കിയ വെള്ളം ബാങ്ക് മാനേജരുടെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്‌തുവെന്നാണ് പരാതി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.