ETV Bharat / state

ഒരു കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

author img

By

Published : Mar 11, 2020, 4:14 PM IST

കഞ്ചാവുകൾ ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പ്രതിയുടെ വിൽപ്പന രീതി.

Man arrested with 1 kg of cannabis  ഒരു കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
അറസ്റ്റിൽ

കൊല്ലം: ഒരു കിലോ കഞ്ചാവുമായി ഒരാൾ തെന്മല പൊലീസിന്‍റെ പിടിയിൽ. ആര്യങ്കാവ് കഴുതുരുട്ടി സ്വദേശി സുലൈമാനാണ് പിടിയിലായത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെ കടത്തിക്കൊണ്ടുവന്നതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. കഞ്ചാവുകൾ ചെറു പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് പ്രതിയുടെ വിൽപ്പന രീതിയെന്ന് പൊലീസ് പറഞ്ഞു. തെന്മല എസ്ഐ പ്രവീൺ, എസ് സിപിഒ പ്രതാപൻ, സി പി ഒ അനീഷ് ഡാൻസാഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.