ETV Bharat / state

പൂട്ട് തകർത്ത് സൈക്കിൾ മോഷണം ; ഒടുവില്‍ പ്രതി പിടിയില്‍ - cycle robbery arrest news

വീടുകളുടെ പോർച്ചിലും മുറ്റത്തും സൂക്ഷിച്ച സൈക്കിളുകളാണ് ഇയാൾ മോഷ്‌ടിക്കുന്നത്

സൈക്കിള്‍ മോഷണം അറസ്റ്റ് വാര്‍ത്ത  സൈക്കിള്‍ മോഷ്‌ടാവ് അറസ്റ്റ് വാര്‍ത്ത  കൊല്ലം സൈക്കിള്‍ മോഷണം അറസ്റ്റ് വാര്‍ത്ത  മയ്യനാട് സൈക്കിള്‍ മോഷണം വാര്‍ത്ത  കൊട്ടിയം സൈക്കിള്‍ മോഷണം വാര്‍ത്ത  മയ്യനാട് സൈക്കിള്‍ മോഷ്‌ടാവ് വാര്‍ത്ത  cycle robbery latest news  cycle robbery kollam news  cycle robbery arrest news  man arrested cycle robbery news
പൂട്ട് തകർത്ത് സൈക്കിൾ മോഷണം; ഒടുവില്‍ പ്രതി പിടിയില്‍
author img

By

Published : Sep 15, 2021, 7:58 PM IST

കൊല്ലം : കൊട്ടിയം മയ്യനാട് പ്രദേശങ്ങളിൽ നിന്നും സൈക്കിൾ മോഷ്‌ടിച്ച് വിൽപ്പന നടത്തുന്നയാൾ പൊലീസ് പിടിയില്‍. ആദിച്ചനല്ലൂർ തങ്കം ജംഗ്ഷന് സമീപം കാരാവിള വീട്ടിൽ നിന്നും മയ്യനാട് സ്വദേശി സജി എന്ന സജികുമാർ (44) ആണ് പിടിയിലായത്. ഉമയനല്ലൂർ സ്വദേശി നജീം നൽകിയ പരാതിയിലാണ് അറസ്റ്റ്.

കൊട്ടിയം മയ്യനാട് പ്രദേശങ്ങളിലെ വീടുകളുടെ പോർച്ചിലും മുറ്റത്തും സൂക്ഷിച്ച സൈക്കിളുകളാണ് ഇയാൾ മോഷ്‌ടിക്കുന്നത്. വീടിന്‍റെ പരിസരത്ത് വച്ച് തന്നെ പൂട്ട് തകർത്ത് സൈക്കിൾ കൈക്കലാക്കുകയാണ് പതിവ്. സൈക്കിൾ മോഷണത്തിന് ആളുകൾ പരാതിപ്പെടാത്തത് ഇയാൾക്ക് തുണയാകുകയായിരുന്നു.

Read more: കൊല്ലത്ത് സൈക്കിള്‍ മോഷണം വ്യാപകമാകുന്നതായി പരാതി

സൈക്കിൾ മോഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ജില്ല പൊലീസ് മേധാവി നാരായണൻ ടി ഐപിഎസ് പ്രദേശത്ത് രാത്രികാലങ്ങളിൽ അധിക പൊലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിരുന്നു. മോഷണത്തിനായി നിരത്തിലിറങ്ങിയ ഇയാൾ പൊലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.