കൊല്ലം : കൊല്ലത്ത് ലോൺ എടുത്ത് നൽകിയ തുക തിരിച്ചടക്കാൻ ആവശ്യപ്പെട്ട യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കല്ലുംതാഴം കട്ടവിള തൊടിയിൽ താമസിക്കുന്ന ഹാലിദ് മകൻ ഷിറാസ് (38) ആണ് അറസ്റ്റിലായത്.
തഴുത്തല മൈലാപ്പൂര്‍ നിവാസി സജീലക്കാണ് (30) തലയ്ക്ക് വെട്ടേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ ഭർത്താവും മാതാവുമായി പ്രതിയുടെ വീട്ടിലെത്തി ലോണെടുത്ത നൽകിയ തുക തിരിച്ചടക്കണമെന്നാവശ്യപ്പെടുകയായിരുന്നു.
Also read: തിരൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; 230 കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ
ഇതിൽ പ്രകോപിതനായ പ്രതി സജീലയെ തള്ളിയിട്ട് വെട്ടുകത്തി കൊണ്ട് തലയ്ക്ക് പരിക്കേല്‍പ്പിക്കുകയായിരുന്നു. സജീലയെ രക്ഷിക്കാൻ നോക്കുന്നതിനിടയിൽ മാതാവിനും ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്. സജീല കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.