കൊല്ലം:പത്തനാപുരത്ത് സി.ഐ ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍ .തലവൂര്‍ നടുത്തേരി സ്വദേശി അഭിലാഷ് (35) ആണ് പിടിയിലായത്. വീട്ടമ്മ ആസറബീവിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.
പത്തനാപുരം പൊലീസ് സ്‌റ്റേഷനില്‍ പുതുതായി ചുമതലയേറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അഭിലാഷ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരിയുടെ മകളുടെ പേരിലുള്ള കേസ് ഒത്തു തീര്‍പ്പാക്കുന്നതിനായി 4000 രൂപ ഇവരിൽ നിന്നും കബളിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. കുറച്ചുദിവസത്തേക്ക് യൂണിഫോം ധരിക്കില്ലന്ന് പറഞ്ഞ് ഇവര വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംശയത്തെ തുടര്‍ന്ന് വീട്ടമ്മ പരാതി നൽകുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.