കൊല്ലം: കോർപ്പറേഷൻ പരിതിയിലെ അങ്കണവാടികൾക്കുള്ള എൽ.ഇ.ഡി ബൾബുകളുടെ വിതരണോദ്ഘാടനം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. കോർപ്പറേഷൻ പരിധിയിലെ 368 അങ്കണവാടികൾക്കാണ് ആദ്യഘട്ട എൽ.ഇ.ഡി ബൾബുകൾ വിതരണം നടത്തിയത്. നിലാവ് പദ്ധതി കൊല്ലം കോർപ്പറേഷൻ പരിധിയിൽ സമയബന്ധിതമായ് പൂർത്തിയാക്കുമെന്ന് മേയർ പറഞ്ഞു.
നഗരം പൂർണ്ണമായും എൽ.ഇ.ഡി ലൈറ്റിലേക്ക് മാറുമെന്നും മേയർ പറഞ്ഞു. ബൾബുകൾ അതാത് ഡിവിഷനുകളിലെ ഐ.സി.ഡി.എസ് സൂപ്പർ വൈസർമാർ ഏറ്റുവാങ്ങി. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് എൻജിനിയർ എസ്.പ്രസന്നകുമാരി ചടങ്ങിൽ പങ്കെടുത്തു.