കൊല്ലം: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ പുനലൂരില്‍ എല്‍ഡിഎഫ് പ്രചാരണം ആരംഭിച്ചു. മുൻ എം.എൽ.എയും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ പി.എസ്. സുപാലാണ് എൽഡിഎഫ് സ്ഥാനാർഥി. സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ നെട്ടയം ജംഗ്ഷനിലും പരിസരത്തും സുപാലിന് വേണ്ടി ചുവരെഴുത്ത് പൂർത്തികരിച്ചു.
10 കൊല്ലം പുനലൂരിലെ എംഎൽഎയായിരുന്ന പി.എസ് സുപാലിനെ വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ടതില്ല. 1996-ൽ പികെ ശ്രീനിവാസന്‍റെ വേർപാടിനെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സുപാൽ ആദ്യം മത്സരരംഗത്ത് എത്തി വിജയിച്ചത്. പിന്നീട് 2001ലെ നിയമസഭ തിരഞ്ഞെടുപ്പിലും സുപാൽ വിജയം നേടി.
നിലവില്‍ വനം മന്ത്രി കെ രാജുവിന്‍റെ മണ്ഡലമാണ് പുനലൂര്‍. പ്രളയകാലത്ത് ജർമ്മൻ യാത്ര ഒഴിച്ചാൽ പിണറായി മന്ത്രിസഭയിൽ മിന്നുന്ന പ്രവർത്തനമാണ് രാജു കാഴ്ച്ചവെച്ചത്. മൂന്ന് തവണ മൽസരിച്ചയാൾക്ക് സീറ്റ് കൊടുക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനമാണ് പി.എസ് സുപാലിന് അവസരം ഒരുക്കിയത്.