ETV Bharat / state

വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു - സ്വകാര്യ ബസ് ജീവനക്കാരൻ

പ്രണയ നൈരാശ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്

പ്രതികള്‍ റിമാന്‍ഡില്‍
author img

By

Published : Jul 2, 2019, 8:28 PM IST

Updated : Jul 3, 2019, 5:20 PM IST

കൊല്ലം: കുന്നത്തൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ വീട്ടില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതികളെ റിമാന്‍ഡ് ചെയ്‌തു. ശാസ്താംകോട്ട ആയിക്കുന്നം ചിരണിക്കൽ വീട്ടിൽ അരവിന്ദാക്ഷൻപിള്ളയുടെ മകൻ അനന്തു (23),സുഹൃത്തുക്കളായ പനപ്പെട്ടി സ്വദേശി രതീഷ്,പോരുവഴി കമ്പലടി സ്വദേശി ഷാനവാസ് എന്നിവരെയാണ് ശാസ്‌താംകോട്ട മുൻസിഫ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്.
വിദ്യാർഥിയുമായി കൊട്ടാരക്കര - ചവറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനാണ് അനന്തു. ബസ് യാത്രയ്ക്കിടയിൽ പെണ്‍കുട്ടിയുമായി പ്രണയത്തിലായെന്നും പിന്നീട് പെണ്‍കുട്ടി പിന്മാറിയെന്നും ഇതിന്‍റെ പ്രതികാരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നുമാണ് അനന്തുവിന്‍റെ മൊഴി. സുഹൃത്തുക്കളുമായി കഴിഞ്ഞ ദിവസം പുലർച്ചെ 1.30ഓടെ പെൺകുട്ടിയുടെ വീടിനു സമീപം ബൈക്കിൽ എത്തുകയും വീടിനുള്ളിൽ അതിക്രമിച്ച് കയറി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അടിവയറ്റിൽ മാരകമായി പരിക്കേൽപ്പിക്കുകയിരുന്നു. 3 തവണ കുത്തേറ്റ കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കളും സഹോദരിയും ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പുറത്തു കടന്ന ശേഷം സഹായികളായ രണ്ടും മൂന്നും പ്രതികളോടൊപ്പം അനന്തു ഒളിവിൽ പോയി. മുതുപിലാക്കാട്ട് നിന്നുമാണ് പ്രതികൾ അറസ്റ്റിലായത്. വയറിന് കുത്തേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതിനാല്‍ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റി. പെൺകുട്ടിയുടെ വീട്ടില്‍ പ്രതികളെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യത്തിനും തുടർന്ന് പ്രതിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതിനുമാണ് സുഹൃത്തുക്കളെ പിടികൂടിയത്.

Intro:സ്കൂൾ വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികളെ റിമാൻഡ് ചെയ്‌തു Body:കൊല്ലം കുന്നത്തൂരിൽ അതിക്രമിച്ച് കയറി പ്ലസ് ടു വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും സുഹൃത്തുക്കളും റിമാൻഡിൽ. ശാസ്താംകോട്ട ആയിക്കുന്നം ചിരണിക്കൽ വീട്ടിൽ അരവിന്ദാക്ഷൻപിള്ളയുടെ മകൻ അനന്തു (23),സുഹൃത്തുക്കളായ പനപ്പെട്ടി സ്വദേശി രതീഷ്,പോരുവഴി കമ്പലടി സ്വദേശി ഷാനവാസ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പെൺകുട്ടിയുടെ കുന്നത്തൂർ തോട്ടത്തുംമുറിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കുറ്റകൃത്യത്തിനും തുടർന്ന് പ്രതിക്ക് രക്ഷപെടാനുള്ള സൗകര്യം ഒരുക്കിയതിനുമാണ് സുഹൃത്തുക്കളെ പിടികൂടിയത്. വിദ്യാർഥിനിയുമായി  കൊട്ടാരക്കര - ചവറ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരനായ അനന്തു ബസ് യാത്രയ്ക്കിടയിൽ പരിചയത്തിലാകുകയും തുടർന്ന് പ്രണയത്തിലാകുകയുമായിരുന്നു. പിന്നീട് പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് പ്രതിയെ ആക്രമണത്തിന് പ്രകോപിപ്പിച്ചത്. തുടർന്ന് പ്രതി കൂട്ടുപ്രതികളുമായി ചേർന്ന് കഴിഞ്ഞ ദിവസ്സം പുലർച്ചെ 1.30 ഓടെ പെൺകുട്ടിയുടെ വീടിനു സമീപം ബൈക്കിൽ എത്തുകയും വീടിനുള്ളിൽ അതിക്രമിച്ച് കയറി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് അടിവയറ്റിൽ മാരകമായി പരിക്കേൽപ്പിച്ചു.3 തവണ കുത്തേറ്റ കുട്ടിയുടെ നിലവിളി കേട്ട് മാതാപിതാക്കളും സഹോദരിയും ഓടിയെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. പുറത്തു കടന്ന ശേഷം സഹായികളായ രണ്ടും മൂന്നും പ്രതികളോടൊപ്പം അനന്തു ഒളിവിൽ പോകുകയായിരുന്നു.മുതുപിലാക്കാട്ട് നിന്നുമാണ് പ്രതികൾ അറസ്റ്റിലായത്. അതിനിടെ വയറിന് കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടനില തരണം ചെയ്തതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന കുട്ടിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.Conclusion:ഇ ടിവി ഭാരത് കൊല്ലം
Last Updated : Jul 3, 2019, 5:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.