കൊല്ലം: ചാലിയക്കര-മാമ്പഴത്തറ റോഡില്‍ കുറവന്താവളത്തില്‍ കെ എസ് ആര്‍ ടി സി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാനയെ ഡ്രൈവർ വിരട്ടിയോടിച്ചു. കൊല്ലം പുനലൂരിന് സമീപത്തായിരുന്നു സംഭവം. ആക്സിലേറ്റര്‍ ഉപയോഗിച്ച് ബസിന്‍റെ എഞ്ചിന്‍ ശബ്ദം വര്‍ദ്ധിപ്പിച്ച് പാതയ്ക്ക് കുറുകെ നിന്ന ആനയെ ഓടിക്കുകയായിരുന്നു.
റോഡിലും വനപാതയോട് ചേർന്നും കുട്ടിയാന അടക്കം ഏഴോളം ആനകളാണ് എത്തിയത്. ഇതില്‍ പാതയ്ക്ക് കുറുകെ നിന്ന ആനയാണ് ബസിന് നേരെ പാഞ്ഞടുത്തത്. മുൻപ് രാത്രി കാലങ്ങളിലാണ് ഈ മേഖലയില്‍ കാട്ടാനകള്‍ ഇറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ആനകള്‍ കൂട്ടമായി ഇറങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.