കൊല്ലം: മുഖ്യമന്ത്രിയുടെ ചക്കുവള്ളിൽ നടന്ന പരുപാടിക്കിടയിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചതള്ളിയ സംഭവത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ വിശദീകരണവുമായി രംഗത്ത്. മുഖ്യമന്ത്രിയുടെ സുരക്ഷാഭടൻമാർ തന്നെ പിടിച്ച് തള്ളിയിട്ടില്ലെന്നും നല്ല ജനസഞ്ചയമായതിനാൽ മുഖ്യമന്ത്രിയെയും തന്നെയും സ്റ്റേജിൽ എത്തിക്കാനാണ് സുരക്ഷാ ഉദ്യേഗസ്ഥർ ശ്രമിച്ചതെന്നുമാണ് കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയൽ നടക്കുന്നത് കുപ്രചരണമാണെന്നും എം.എൽ.എ പറഞ്ഞു.
കൂടുതൽ വായനക്ക്: കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ കഴുത്തിന് പിടിച്ചു തള്ളി