കൊല്ലം: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടു. പ്രതി ഹാരിസിന് ജാമ്യം നൽകാൻ പാടില്ലെന്നും മറ്റു പ്രതികളുടെ അറസ്റ്റും ചോദ്യംചെയ്യലും പൂർത്തിയാക്കാൻ ശേഷിക്കെ ജാമ്യം നൽകുന്നത് തെളിവ് നശിപ്പിക്കാൻ ഇടയാക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വാദം കേട്ട കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനായി മാറ്റി. വിവാഹം മുടങ്ങിയതിന് പിന്നാലെ ആത്മഹത്യ ചെയ്‌ത റംസിയുടെ കേസിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് പ്രതിശ്രുത വരൻ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.