കൊല്ലം: കൊട്ടാരക്കര പൂവറ്റൂര്‍ ചിറയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പൂവറ്റൂർ സ്വദേശി അമല്‍ (19) ആണ് മരിച്ചത്. അമല്‍ കാൽ വഴുതി ചിറയിൽ വീഴുകയായിരുന്നു. കൊട്ടാരക്കരയിൽ നിന്നും ഫയര്‍ഫോഴ്സ് എത്തി അമലിനെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. പൂവറ്റൂർ ക്ഷേത്രകുളത്തിലായിരുന്നു സംഭവം.
അമലിനൊപ്പം കുളിക്കാനിറങ്ങിയ സുഹൃത്ത് വിനായകനെ ക്ഷേത്രത്തിലെ ഉത്സവത്തിന് ദീപാലങ്കാരത്തിന് എത്തിയ തൊഴിലാളികള്‍ രക്ഷപ്പെടുത്തി. അമലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.