കൊല്ലം: 'കൊല്ലം ജില്ലയിൽ മേജർ ചവറ കൊറ്റൻകുളങ്ങര ദേവി ക്ഷേത്രം, ആണിനെ പെൺവേഷമണിയിച്ച് ആഘോഷമാക്കുന്ന കേരളത്തിലെ വനദുർഗയുടെ പുണ്യപുരാതന ക്ഷേത്രം. ഉദ്ദിഷ്‌ഠകാര്യ സിദ്ധിയ്ക്കായി പുരുഷന്മാർ സ്ത്രീ വേഷം കെട്ടുന്ന ലോകപ്രസിദ്ധമായ തിരിവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അധികാര പരിധിയിലുള്ള ക്ഷേത്രം.
സ്ത്രീ സൗന്ദര്യത്തിന് പുതുപുത്തൻ ഭാവങ്ങൾ പകർന്നുകൊണ്ടാണ് പുരുഷന്മാർ അഭീഷ്‌ഠ സിദ്ധിയ്ക്കായി ഇവിടെയെത്തുന്നത്. കണ്ണെഴുതി പൊട്ടുതൊട്ട് കസവു സാരിയും, പട്ടുപാവാടയുമണിഞ്ഞ ശാലീന സുന്ദരി മുതൽ പുതിയ ഫാഷനിലുള്ള മോഡേൺ സുന്ദരിമാർ വരെയുള്ള പുരുഷ തരുണികളെയാണ് ഇവിടെ കാണാൻ സാധിച്ചത്.
ഒപ്പം സ്ത്രീയായി ജീവിക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാർക്ക് സ്വാതന്ത്ര്യം ലഭിച്ച് സമൂഹം അംഗീകരിക്കുന്ന ദിവസങ്ങൾ. വാക്കിലും നോക്കിലും സ്ത്രീയായി മാറിയ ആയിരത്തിലധികം പുരുഷ സുന്ദരികളുടെ മായാലോകം. ഇതു അത്യപൂർവ ആചാരമായ ചവറ കൊറ്റൻകുളങ്ങരയിലെ ചമയവിളക്ക് ഉൽസവം.
ഒരു നാടിന്‍റെ സാംസ്‌കാരിക പൈത്യകം വിളിച്ചോതുന്ന വ്യത്യസ്‌തമായ ആചാരം. കാലമെത്ര കഴിഞ്ഞാലും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹത്തിന്‍റെ പിന്തുടർച്ചയാണിത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം പുരാതന കാലത്തു ഇടതൂർന്നു കാടുകൾ വളർന്നിരുന്നു. ഇന്ന് കാണുന്ന ക്ഷേത്രാങ്കണം പണ്ട് വർഷകാലത്തു ഈ ചിറ നിറഞ്ഞൊഴുകി സമീപത്തെ പാടങ്ങളെ ജലസമൃദ്ധമാക്കി ഫലഭൂയിഷ്‌ടമാക്കിയിരുന്നു. സമീപ വാസികളായ കുട്ടികളിവിടെ കളിക്കുവാനും, കാലി മേയ്ക്കാനും എത്തിയിരുന്നു.
കൊറ്റൻകുളങ്ങര ക്ഷേത്രത്തിന്‍റെ ഐതീഹ്യം: ഒരു ദിവസം കാലിമേക്കാനെത്തിയ കുട്ടികൾക്ക് അടർന്നു വീണു കിട്ടിയ നാളികേരം ചിറയുടെ തെക്കുകിഴക്ക് ഉയർന്നു നിന്നിരുന്ന ശിലയിൽ വെച്ചു പൊട്ടിക്കാൻ നോക്കുകയും കുട്ടികളുടെ കൈയിലുള്ള നാളികേരം കല്ലിൽ തട്ടി രക്തം വാർന്നൊഴുകുകയും ചെയ്‌തു. ഇതോടെ പരിഭ്രാന്തരായ കുട്ടികൾ വീട്ടിലറിയിക്കുകയും നാട്ടുപ്രമാണിയുടെ നേതൃത്വത്തിൽ പ്രശ്‌നം വച്ചു നോക്കുകയും സാത്വിത ഭാവത്തിലുള്ള വന ദുർഗ്ഗ കുടിക്കൊള്ളുകയും ചെയ്യുന്നുതായി തെളിഞ്ഞു.
ALSO READ : മറ്റൊരു വൈകാരികമായ രാത്രി, വീണ്ടും 'മുച്ചാച്ചോസ്' ഉയര്‍ത്തി ആരാധകര്‍; കണ്ണീരടക്കാന്‍ കഴിയാതെ ലയണല്‍ മെസി
പിന്നീട് നാടിന്‍റെ ഐശ്വര്യത്തിനുവേണ്ടി ക്ഷേത്രം നിർമിച്ച് പൂജാധി കർമങ്ങൾ ചെയ്യുവാനും നിർദേശിച്ചു. അന്നേ ദിവസം മുതൽ നാളികേരം ഇടിച്ചു പിഴിഞ്ഞു ദേവിയ്ക്ക് നിവേദ്യമായി കൊടുത്തു. ഇതാണ് ഇവിടുത്തെ പ്രധാന വഴിപാട്. വായു മണ്ഡലം മേൽക്കൂരയായി സങ്കൽപ്പിക്കണമെന്നും മേൽക്കൂര പാടില്ലെന്നും താന്ത്രികവിധി പ്രകാരം മേൽക്കൂരയില്ലാതെ വനദുർഗ്ഗ ശക്തി സ്വരൂപിണിയായി ഇവിടെ വാണരുളുന്നുമെന്നുമാണ് വിശ്വാസം.
എല്ലാ വർഷവും മാർച്ച്24, 25 തീയതികളിലാണ് പുരുഷ സുന്ദരികളുടെ വിളക്കെടുപ്പ് നടക്കുന്നത്. ആഗ്രഹ പൂർത്തികരണത്തിനായി വിദേശികളും, സ്വദേശിയരുമടക്കം ആയിരങ്ങളാണ് ഈ കാഴ്‌ച കാണാൻ ദേവി ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നത്. പെൺവേഷമണിഞ്ഞ് വിളക്കെടുത്താൽ ആഗ്രഹങ്ങൾ പൂർത്തിയാകുമെന്നാണ് ഇവിടെത്തെ വിശ്വാസം.