ETV Bharat / state

ഫലമറിയാന്‍ കൊല്ലം: 5,717 സ്ഥാനാര്‍ഥികള്‍ - kollam election result news

1,420 വാര്‍ഡുകളിലായി 3,028 സ്ത്രീകളും, 2,689 പുരുഷന്‍മാരുമാണ് സ്ഥാനാര്‍ഥികള്‍. സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് രണ്ട് വാര്‍ഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഫലമറിയാന്‍ കൊല്ലം വാര്‍ത്ത കൊല്ലം തെരഞ്ഞെടുപ്പ് വാര്‍ത്ത kollam election result news kollam election news
തെരഞ്ഞെടുപ്പ്
author img

By

Published : Dec 15, 2020, 3:33 AM IST

കൊല്ലം: ജനവിധി കാത്ത് കൂട്ടലും കിഴിക്കലുമായി ദിനങ്ങള്‍ തള്ളിനീക്കുകയാണ് കൊല്ലം ജില്ലയിലെ 5,717 സ്ഥാനാര്‍ഥികള്‍. 1,420 വാര്‍ഡുകളിലായി 3,028 സ്ത്രീകളും, 2,689 പുരുഷന്‍മാരുമാണ് സ്ഥാനാര്‍ഥികള്‍. 73.8 ശതമാനം പേരാണ് ജില്ലയില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്, 74.2 ശതമാനം സ്ത്രീകളും 73.55 ശതമാനം പുരുഷന്‍മാരും.

ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിലേക്ക് 51 സ്ത്രീകളും 56 പുരുഷന്‍മാരും അടക്കം 107 സ്ഥാനാര്‍ഥികളുണ്ട്. കോര്‍പ്പറേഷനിലെ 55 ഡിവിഷനുകളില്‍ 231 സ്ഥാനാര്‍ഥികളില്‍ 115 പേര്‍ സ്ത്രീകളും 116 പേര്‍ പുരുഷന്‍മാരുമാണ്. ബ്ലാക്ക് പഞ്ചായത്തുകളിലേക്ക് 152 വാര്‍ഡുകളില്‍ 528 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 276 പേര്‍ സ്ത്രീകളും 252 പേര്‍ പുരുഷന്‍മാരുമാണ്.

131 ഡിവിഷനുകള്‍ ചേരുന്ന മുനിസിപ്പാലിറ്റികളില്‍ 445 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. ഇവരില്‍ 206 പുരുഷന്‍മാരും 239 സ്ത്രീകളും ജനവിധി തേടുന്നു. 68 ഗ്രാമപഞ്ചായത്തുകളിലെ 1,234 വാര്‍ഡുകളില്‍ 2,347 സ്ത്രീകളും 2,059 പുരുഷന്‍മാരും ഉള്‍പ്പടെ 4,406 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പറമ്പില്‍മുക്ക്, ചോല വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഈ വാര്‍ഡുകളിലെ സമ്മതിദായകര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലെയും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേയും സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്തിരുന്നു. 16ന് അന്തിമ ഫലം അറിയുമ്പോള്‍ 5,717 സ്ഥാനാര്‍ഥികളില്‍ നിന്നും ജയം സ്വന്തമാക്കിയ 1418 ജനപ്രതിനിധികള്‍ ആരൊക്കെയെന്ന് അറിയാനാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.