കൊല്ലം: ട്യൂഷൻ അധ്യാപിക നാലാം ക്ലാസുകാരിയെ ക്രൂര മർദനത്തിനിരയാക്കിയതായി പരാതി. പരവൂർ പൂതക്കുളത്താണ് പഠിച്ചില്ലായെന്ന കാരണത്താൽ ചൂരൽ പ്രയോഗം നടത്തി പിൻകാൽ തുടയുൾപ്പടെ അടിച്ചു പൊട്ടിച്ചത്.
കൊവിഡ് കാലത്തെ ഓൺലൈൻ പഠനം ശരിയായ വിധത്തിൽ നടക്കാത്തതിനാൽ അൽവാസിയായ ലക്ഷ്‌മിയുടെ വീട്ടിൽ മാതാപിതാക്കൾ കുട്ടിയെ ട്യൂഷന് അയച്ചതായിരുന്നു. ഇവരുടെ മൂത്ത കുട്ടിയും നേരത്തേ ഇവിടെ പഠിക്കാൻ പോയിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇളയ കുട്ടിയേയും പഠിക്കാൻ വിട്ടു തുടങ്ങിയത്.
ALSO READ:തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടുപേര്‍ക്ക് വേട്ടേറ്റു
എന്നാൽ ഏതാനും ദിവസം മുൻപ് കുട്ടി ട്യൂഷന് പോകാൻ മടി കാണിക്കുകയും പിൻഭാഗത്ത് വേദന അനുഭവപ്പെടുന്നതായും മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് അടിയുടെ പാടുകൾ കണ്ടത്. ചോദിച്ചപ്പോൾ ട്യൂഷൻ ടീച്ചർ മർദിച്ചതാണെന്ന് കുട്ടി പറയുകയായിരുന്നു. വിശദമായി ചോദിച്ചപ്പോൾ നിരന്തരം ടീച്ചർ മുറിയിൽ കയറ്റി വിവസ്ത്രയാക്കി മർദിക്കുമെന്നും കൂടാതെ കുട്ടിയുടെ മൂത്ത സഹോദരിയുൾപ്പടെയുള്ള മറ്റ് കുട്ടികളെ കൊണ്ട് മർദിക്കുമെന്നും ജയലക്ഷ്‌മി പറഞ്ഞു.
വീട്ടിൽ പറഞ്ഞാൽ ചേച്ചിക്കുൾപ്പടെ മർദനം തുടരുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. ഇതിനെതിരെ ശിശുക്ഷേമ സമിതിയിലും പരവൂർ പൊലീസിലും പരാതി നൽകിയതായി കുട്ടിയുടെ പിതാവ് അറിയിച്ചു.