ETV Bharat / state

പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പ്രതിക്ക് വെടിയേറ്റു - പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പ്രതിക്ക് പൊലീസിൻ്റെ വെടിയേറ്റു

പൊലീസിനെ കണ്ട പ്രതി കത്തി വീശി. ഇതോടെ സ്വയരക്ഷയ്ക്കായി പൊലീസ് തോക്കെടുത്തു

suspect who attacked the police was shot by police  പത്തനാപുരം മുകേഷ് വെടിവയ്പ്പ്  കൊല്ലം കത്തി വീശിയ പ്രതിയ്ക്ക് പൊലീസിൻ്റെ വെടിയേറ്റു  പൊലീസിന് നേരെ കത്തി വീശിയ പ്രതിയെ പൊലീസ് വെടിവച്ചു  അക്രമം അഴിച്ചുവിട്ട പ്രതിയ്ക്ക് പൊലീസിൻ്റെ വെടിയേറ്റു  പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പ്രതിക്ക് പൊലീസിൻ്റെ വെടിയേറ്റു  Pathanapuram police accused fire
പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പ്രതിക്ക് വെടിയേറ്റു
author img

By

Published : Feb 6, 2022, 4:20 PM IST

Updated : Feb 6, 2022, 4:34 PM IST

കൊല്ലം : പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിയ്ക്ക് പൊലീസിൻ്റെ വെടിയേറ്റു. നിരവധി കേസുകളിലെ പ്രതിയായ പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് പരിക്കേറ്റത്. കൊല്ലം പത്തനാപുരത്താണ് സംഭവം. 25ലേറെ കേസുകളിൽ പ്രതിയായ മുകേഷ് വീട്ടിലുള്ളതായി വിവരം ലഭിച്ചതോടെ പത്തനാപുരം പൊലീസ് ഞായറാഴ്ച പുലർച്ചെയോടെ ഇയാളെ പിടികൂടാൻ എത്തിയതായിരുന്നു. പൊലീസിനെ കണ്ട പ്രതി കത്തി വീശി. ഇതോടെ സ്വയരക്ഷയ്ക്കായി പൊലീസ് തോക്കെടുത്തു. പിടിവലിക്കിടെ തോക്കിൽ നിന്ന് വെടിപൊട്ടുകയും മുകേഷിൻ്റെ മുഖത്തേൽക്കുകയുമായിരുന്നു.

പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമിക്കാനെത്തിയ പ്രതിക്ക് വെടിയേറ്റു

ALSO READ:അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

പരിക്കേറ്റ മുകേഷിനെ പുനലൂർ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടാനെത്തിയ എസ്.ഐ അരുൺ കുമാറടക്കം നാല് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ആഴത്തിലുള്ള മുറിവില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : Feb 6, 2022, 4:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.