ETV Bharat / state

Video| 'മര്‍ദനം രക്ഷിതാക്കളെ അറിയിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി'; മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരതയെക്കുറിച്ച് ബാലന്‍ - മുതിര്‍ന്ന വിദ്യാർഥികളുടെ ക്രൂരമർദനം

വെള്ളിയാഴ്‌ചയാണ് കൊല്ലം ഇൻഫാൻ്റ് ജീസസ് സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്

kollam UP student attacked by elder boys  വിദ്യാര്‍ഥികളുടെ ക്രൂരതയെക്കുറിച്ച് ബാലന്‍  ആസിഡ് ഒഴിക്കുമെന്ന് ഭീഷണി  കൊല്ലം ഇൻഫാൻ്റ് ജീസസ്  student attacked by elder boys in kollam  kollam todays news  കൊല്ലം ഇന്നത്തെ വാര്‍ത്ത
'മര്‍ദനം രക്ഷിതാക്കളെ അറിയിച്ചാല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി'; മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരതയെക്കുറിച്ച് ബാലന്‍
author img

By

Published : Oct 22, 2022, 7:02 PM IST

കൊല്ലം: അഞ്ചാം ക്ലാസുകാരന് നേരെ മുതിര്‍ന്ന വിദ്യാർഥികളുടെ ക്രൂരമർദനം. കായിക പരിശീലനത്തിനിടെ സീനിയർ വിദ്യാർഥികളുടെ അടുത്തേക്ക് ബോൾ തെറിച്ചുവീണെന്ന് ആരോപിച്ചാണ് കുട്ടിയെ മര്‍ദനത്തിന് ഇരയാക്കിയത്. സംഭവം പുറത്തറിയിച്ചാൽ ആസിഡ് ഒഴിക്കുമെന്നും കൊന്നുകളയുമെന്നും മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതായും കുട്ടി ഇടിവി ഭാരതിനോട് പറഞ്ഞു.

മുതിര്‍ന്ന വിദ്യാര്‍ഥികളുടെ ക്രൂരതയെക്കുറിച്ച് കൊല്ലത്തെ അഞ്ചാം ക്ലാസുകാരന്‍

ഇന്നലെ (ഒക്‌ടോബര്‍ 21) ഉച്ചയോടെ കൊല്ലം ഇൻഫാൻ്റ് ജീസസ് സ്‌കൂളിലാണ് സംഭവം. അടികൊണ്ട് രക്തം വാർന്ന ശരീരവുമായി വീട്ടിലെത്തിയതോടെയാണ് കുട്ടി ഇക്കാര്യം പുറത്തറിഞ്ഞത്. പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോൾ സിസിടിവി പരിശോധിക്കാൻ അധികൃതർ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നു.

സംഭവത്തിൽ സിഡബ്യുസിയും കൊല്ലം വെസ്റ്റ് പൊലീസും അന്വേഷണം ആരംഭിച്ചു. അതേസമയം, മര്‍ദനം ശ്രദ്ധയിൽപ്പെട്ടെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പാള്‍ സിൽവി ആൻ്റണി മാധ്യമങ്ങളെ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.