കൊല്ലം : കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു. കൊല്ലം മേടയിൽ മുക്കിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോയെയാണ് അപകടം. വടക്കുംതല സ്വദേശി റംല ബീവിയുടെ മകൻ സുധീർ ബി(20), സുഹൃത്ത് പത്മന ചോല ചെപ്പള്ളിൽ കിഴക്കതിൽ ഷാജഹാന്‍റെ മകൻ ഷെഹിൻഷാ(18) എന്നിവരാണ് മരിച്ചത്. കൊല്ലത്തുനിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെ.എസ്ആർ.ടി.സി വേണാട് ബസും ചവറയിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ച രണ്ട് പേരും കൊല്ലത്ത് മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ്. പഠനത്തിനായി മൊബൈൽ ടെക്‌നീഷ്യൻ സ്ഥാപനത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരെയും സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉടൻ തന്നെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.