കൊല്ലം: എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യവുമായുള്ള സര്ക്കാരിന്റെ സ്വപ്ന പദ്ധതി 'ലൈഫി'ന് കൈത്താങ്ങായി കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്‌ദുല്ല. ലൈഫിന്‍റെ മൂന്നാം ഘട്ടമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികള്‍ക്ക് ഭവന സമുച്ചയം നിർമിക്കുന്നതിന് തന്‍റെ ഭൂമി സൗജന്യമായി നല്‍കിയാണ് അബ്‌ദുല്ല മാതൃകയാകുന്നത്. കോട്ടപ്പുറം വാര്‍ഡിലുള്ള ഒരു ഏക്കര്‍ ഭൂമിയാണ് അബ്‌ദുല്ല ഗ്രാമപഞ്ചായത്തിന് നല്‍കുന്നത്. ഭൂമിയുടെ ആധാരം തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതുവഴി കടയ്ക്കലില്‍ 87 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനുള്ള ഫ്ളാറ്റ് സമുച്ചയം അബ്‌ദുല്ലയിലൂടെ സാധ്യമാകുകയാണ്.
തമിഴ്‌നാട് സ്വദേശിയായ അബ്‌ദുല്ല 1983ലാണ് കടയ്ക്കലില്‍ എത്തുന്നത്. നാട്ടിലെത്തി കൂലിപ്പണി ചെയ്ത് ജീവിതം തള്ളി നീക്കിയ അബ്‌ദുല്ല ഇപ്പോള്‍ ചെറിയ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. നിര്‍ധന യുവതികളുടെ വിവാഹത്തിനുള്ള ധനസഹായം, വീടുവച്ച് കൊടുക്കല്‍, സാന്ത്വന ചികിത്സാ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കടയ്ക്കല്‍ സ്വദേശികള്‍ക്ക് സുപരിചിതനാണ് അബ്‌ദുല്ല.
ഒരേക്കർ ഭൂമിയിലൂടെ എൺപത്തിയേഴ് കുടുംബങ്ങള്‍ക്ക് അബ്‌ദുല്ല വഴി 'ലൈഫ്' - man donate property to life
കോട്ടപ്പുറം വാര്‍ഡിൽ തന്‍റെ പേരിലുള്ള ഒരു ഏക്കര്‍ ഭൂമി സൗജന്യമായി നൽകുന്നതു വഴി 87 കുടുംബങ്ങള്‍ക്കുള്ള ഫ്ളാറ്റ് സമുച്ചയം സാധ്യമാക്കുകയാണ് കടയ്ക്കല്‍ സ്വദേശി അബ്‌ദുല്ല
കൊല്ലം: എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യവുമായുള്ള സര്ക്കാരിന്റെ സ്വപ്ന പദ്ധതി 'ലൈഫി'ന് കൈത്താങ്ങായി കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്‌ദുല്ല. ലൈഫിന്‍റെ മൂന്നാം ഘട്ടമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികള്‍ക്ക് ഭവന സമുച്ചയം നിർമിക്കുന്നതിന് തന്‍റെ ഭൂമി സൗജന്യമായി നല്‍കിയാണ് അബ്‌ദുല്ല മാതൃകയാകുന്നത്. കോട്ടപ്പുറം വാര്‍ഡിലുള്ള ഒരു ഏക്കര്‍ ഭൂമിയാണ് അബ്‌ദുല്ല ഗ്രാമപഞ്ചായത്തിന് നല്‍കുന്നത്. ഭൂമിയുടെ ആധാരം തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ഇതുവഴി കടയ്ക്കലില്‍ 87 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനുള്ള ഫ്ളാറ്റ് സമുച്ചയം അബ്‌ദുല്ലയിലൂടെ സാധ്യമാകുകയാണ്.
തമിഴ്‌നാട് സ്വദേശിയായ അബ്‌ദുല്ല 1983ലാണ് കടയ്ക്കലില്‍ എത്തുന്നത്. നാട്ടിലെത്തി കൂലിപ്പണി ചെയ്ത് ജീവിതം തള്ളി നീക്കിയ അബ്‌ദുല്ല ഇപ്പോള്‍ ചെറിയ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്. നിര്‍ധന യുവതികളുടെ വിവാഹത്തിനുള്ള ധനസഹായം, വീടുവച്ച് കൊടുക്കല്‍, സാന്ത്വന ചികിത്സാ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കടയ്ക്കല്‍ സ്വദേശികള്‍ക്ക് സുപരിചിതനാണ് അബ്‌ദുല്ല.
കടയ്ക്കല്‍ സ്വദേശി അബ്ദുള്ളBody:
എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യവുമായുള്ള സര്ക്കാരിന്റെ സ്വപ്ന പദ്ധതി 'ലൈഫിന്' കൈത്താങ്ങായി കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്ള. ലൈഫിന്റെ മൂന്നാം ഘട്ടമായി കടയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഭൂമിയും വീടും ഇല്ലാത്ത വ്യക്തികള്‍ക്ക് ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് കോട്ടപ്പുറം വാര്‍ഡില്‍ തന്റെ പേരിലുള്ള ഒരു ഏക്കര്‍ ഭൂമി ഗ്രാമപഞ്ചായത്തിന് സൗജന്യമായി വിട്ടു നല്‍കിയാണ് അബ്ദുള്ള മാതൃകയായത്. ഭൂമിയുടെ ആധാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കടയ്ക്കലില്‍ 87 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനുള്ള ഫ്‌ളാറ്റ് സമുച്ചയമാണ് അബ്ദുള്ളയുടെ നല്ല മനസുകൊണ്ട് നിറവേറുന്നത്.
തമിഴ്‌നാട് സ്വദേശിയായ അബ്ദുള്ള 1983 ലാണ് കടയ്ക്കലില്‍ എത്തുന്നത്. നാട്ടിലെത്തി കൂലിപ്പണി ചെയ്ത് ജീവിതം തള്ളി നീക്കിയ അബ്ദുള്ള ഇപ്പോള്‍ ചെറിയ ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ട് പോവുകയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം നടത്തുന്നത്. നിര്‍ധന യുവതികളെ വിവാഹം കഴിച്ച് കൊടുക്കാനുള്ള ധനസഹായം, വീടുവച്ച് കൊടുക്കല്‍, സാന്ത്വന ചികിത്സാ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ കടയ്ക്കല്‍ സ്വദേശികള്‍ക്ക് സുപരിചിതനാണ് ഇന്ന് അബ്ദുള്ള.Conclusion:ഇ. ടി. വി ഭാരത് കൊല്ലം