ETV Bharat / state

തുറമുഖത്ത് ചുങ്കം ഏർപ്പെടുത്തി; പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍ - കൊല്ലം തുറമുഖം

സന്ദർശകർക്ക് മാത്രം ഏർപ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് മത്സ്യത്തൊഴിലാളികൾക്കും അവരുടെ വാഹനങ്ങൾക്കും ഏർപ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം.

പ്രതിഷേധത്തെ തുടർന്ന് ഈ മാസം ഏഴ് വരെ തൽസ്ഥിതി തുടരാൻ അസിസ്റ്റന്‍റ് എൻജിനിയറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി
author img

By

Published : Aug 1, 2019, 4:42 PM IST

കൊല്ലം: കൊല്ലം തുറമുഖത്ത് പ്രവേശിക്കാൻ ചുങ്കം ഏർപ്പെടുത്തിയതിനെതിരെ ശക്തികുളങ്ങര തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. നേരത്തെ സന്ദർശകർക്ക് മാത്രം ഏർപ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് മത്സ്യത്തൊഴിലാളികൾക്കും അവരുടെ വാഹനങ്ങൾക്കും ഏർപ്പെടുത്തിയതിന് എതിരെയാണ് പ്രതിഷേധം.

ഓരോ തവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം നൽകണമെന്നാണ് തുറമുഖ വകുപ്പിന്‍റെ ഉത്തരവ്. തുറമുഖത്ത് പ്രവേശിക്കാൻ ഒരു ലോറിക്ക് 80 രൂപയാണ് ഈടാക്കുന്നത്. മിനി ലോറിക്ക് 55 രൂപയും സൈക്കിളിന് 10 രൂപയും മോട്ടോർസൈക്കിളിന് 15 രൂപയും കാൽനടയാത്രക്കാരിൽനിന്ന് അഞ്ചുരൂപയും പിരിക്കുന്നു. എന്നാൽ ഓരോതവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. നേരത്തെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ തൊഴിലാളികളിൽ നിന്നും പണം ഈടാക്കുകയാണെന്നാണ് ആരോപണം. അതേസമയം പ്രതിഷേധത്തെ തുടർന്ന് ഈ മാസം ഏഴ് വരെ തൽസ്ഥിതി തുടരാൻ അസിസ്റ്റന്‍റ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ തീരുമാനമായി. ഇതിന് ശേഷമാണ് മത്സ്യ തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.

Intro:തുറമുഖത്ത് പ്രവേശിക്കാന്‍ ചുങ്കം ഏര്‍പ്പെടുത്തി സർക്കാർ; കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം Body:തുറമുഖത്ത് പ്രവേശിക്കാൻ ചുങ്കം ഏർപ്പെടുത്തിയതിനെതിരേ കൊല്ലം ശക്തികുളങ്ങര തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. നേരത്തെ സന്ദർശകർക്ക് മാത്രം ഏർപ്പെടുത്തിയിരുന്ന ചുങ്കപ്പിരിവ് മത്സ്യത്തൊഴിലാളികൾക്കും അവരുടെ വാഹനങ്ങൾക്കും ഏർപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. ഓരോ തവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം നൽകണമെന്നാണ് തുറമുഖ വകുപ്പിന്റെ ഉത്തരവ്. തുറമുഖത്ത് പ്രവേശിക്കാൻ ഒരു ലോറിക്ക് 80 രൂപയാണ് ഈടാക്കുന്നത്. മിനി ലോറിക്ക് 55 രൂപയും സൈക്കിളിന് 10 രൂപയും മോട്ടോർസൈക്കിളിന് 15 രൂപയും കാൽനടയാത്രക്കാരിൽനിന്ന് അഞ്ചുരൂപയും പിരിക്കുന്നു.

എന്നാൽ ഓരോതവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ നിലപാട്. നേരത്തെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ തൊഴിലാളികളിൽനിന്നും പണം ഈടാക്കുകയാണെന്നാണ് ഇവരുടെ ആരോപണം.അതേസമയം പ്രതിഷേധത്തെ തുടർന്ന് ഈ മാസം 7 വരെ തൽസ്ഥിതി തുടരാൻ അസി. എൻജിനിയറുമായി നടത്തിയ ചർച്ചയിൽ തീരുമാനം ആയി. ഇതിന് ശേഷമാണ് മത്സ്യ തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.Conclusion:ഇ ടിവി ഭാരത് കൊല്ലം
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.