ETV Bharat / state

കൊല്ലത്ത് നേർച്ചവഞ്ചി തകർത്ത് പണം കവർന്നു

പുലർച്ചെ ബാങ്ക് വിളിക്കാൻ എത്തിയപ്പോഴാണ് നേർച്ചവഞ്ചി തകർന്നു കിടക്കുന്നതായി കണ്ടത്.

കൊല്ലത്ത് നേർച്ചവഞ്ചി തകർത്ത് പണം കവർന്നു  നേർച്ചവഞ്ചി തകർത്ത് പണം കവർന്നു  മോഷണം  Kollam mosque  theft
കൊല്ലത്ത് നേർച്ചവഞ്ചി തകർത്ത് പണം കവർന്നു
author img

By

Published : Jan 13, 2021, 9:49 PM IST

Updated : Jan 13, 2021, 10:51 PM IST

കൊല്ലം: കൊല്ലത്ത് നേർച്ചവഞ്ചി തകർത്ത് പണം കവർന്നു. മൈലാപ്പൂർ ജമാഅത്ത് വക ദാറുസലാം മസ്‌ജിദിന്‍റെ നേർച്ച വഞ്ചി തകർത്താണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. പുലർച്ചെ ബാങ്ക് വിളിക്കാൻ എത്തിയപ്പോഴാണ് നേർച്ചവഞ്ചി തകർന്നു കിടക്കുന്നതായി കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. കൊട്ടിയം എസ്ഐ സുജിത്.ജി നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.

കൊല്ലത്ത് നേർച്ചവഞ്ചി തകർത്ത് പണം കവർന്നു

മൈലാപ്പൂരിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം അടുത്തിടെ വർധിച്ചെങ്കിലും കൊട്ടിയം പൊലീസിന്‍റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പൊലീസ് പട്രോളിങ്ങ് ഇവിടങ്ങളിൽ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Last Updated : Jan 13, 2021, 10:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.