കൊല്ലം: അംഗനവാടിയിൽ നിന്ന് കുട്ടികൾക്ക് വിതരണം ചെയ്ത അമൃതം പോഷകാഹാര പൊടിയിൽ നിന്ന് ചത്ത പല്ലിയെ കിട്ടിയതായി പരാതി. കൊട്ടാരക്കര മൂഴിക്കോട് സ്വദേശി പ്രവീണിന്‍റെ വീട്ടിൽ ലഭിച്ച അര കിലോ അമൃതം കവറില്‍ നിന്നാണ് ചത്ത പല്ലിയെ കിട്ടിയത്. മൂഴിക്കോട് ജവഹർ പാർക്ക് അംഗനവാടിയിൽ നിന്നാണ് അമൃതം പൊടി ലഭിച്ചത്.
ഫെബ്രുവരിയിൽ അംഗനവാടിയിൽ നിന്നും ലഭിച്ച ആറ് പായ്ക്കറ്റുകളിലെ അഞ്ചാമത്തെ പാക്കറ്റില്‍ നിന്നാണ് ചത്ത പല്ലിയെ കിട്ടിയത്. മൂന്നുമാസം കാലാവധിയുള്ള പാക്കറ്റിൽ പാക്കിങ് തീയതി കൃത്യമായി രേഖപ്പെടുത്താതിരുന്നത് വീട്ടുകാരിൽ ആശങ്കയുണ്ടാക്കി. കണ്ണനെല്ലൂരിൽ പ്രവർത്തിക്കുന്ന കല്‍പതാരു അമൃതം ഫുഡ് യൂണിറ്റാണ് പൊടികൾ പാക്ക് ചെയ്‌ത് വിതരണത്തിനായി എത്തിക്കുന്നത്.