കൊല്ലം: ജില്ലയില്‍ മത്സ്യബന്ധനത്തിനും വിപണനത്തിനും നിരോധനം ഏർപ്പെടുത്തി കലക്ടർ ബി.അബ്ദുൾ നാസർ ഉത്തരവിറക്കി. മത്സ്യബന്ധത്തോടൊപ്പം മത്സ്യം കരയ്ക്ക് അടുപ്പിക്കുന്ന കേന്ദ്രങ്ങളിലും ബീച്ചുകളിലും മത്സ്യ വിപണനം നടത്തുന്നതും ജില്ലയിലെ കടല്‍ മത്സ്യബന്ധനവും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചാണ് ഉത്തരവിറക്കിയത്. ഹാര്‍ബറുകളും ലേല ഹാളുകളും അടച്ചതോടെ മത്സ്യം വാങ്ങാനായി ആളുകള്‍ കൂട്ടം കൂടുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്ന പൊലീസിന്‍റെയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിയേയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
കൊല്ലത്ത് മത്സ്യബന്ധനം നിരോധിച്ചു
മത്സ്യബന്ധനത്തോടൊപ്പം മത്സ്യം കരയ്ക്ക് അടുപ്പിക്കുന്ന കേന്ദ്രങ്ങളിലും ബീച്ചുകളിലും മത്സ്യം വിപണനം നടത്തുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ചാണ് കലക്ടർ ഉത്തരവിറക്കിയത്.