ETV Bharat / state

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ പണപ്പിരിവെന്ന് പരാതി

ബലിതര്‍പ്പണം നടത്തണമെങ്കില്‍ നൂറ് രൂപ നല്‍കണമെന്ന് പരികര്‍മികള്‍

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ പണപ്പിരിവ്
author img

By

Published : Jul 31, 2019, 9:37 PM IST

Updated : Aug 1, 2019, 7:18 AM IST

കൊല്ലം: കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച്‌ അധിക തുക തട്ടിപ്പെന്ന് പരാതി. ബലിതര്‍പ്പണത്തിനെത്തിയവരില്‍ നിന്നാണ് തുക ഈടാക്കിയത്. നൂറ് രൂപയാണ് തുക. ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച അമ്പതുരൂപക്ക് പുറമെ അധിക തുക വാങ്ങിയത് ബലിതര്‍പ്പണത്തിനെത്തിയവര്‍ ചോദ്യം ചെയ്തു.

ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ വ്യാജ പണപ്പിരിവെന്ന് പരാതി

ബലി തര്‍പ്പണം നടത്തണമെങ്കില്‍ നൂറുരൂപ വേണമെന്ന് പരികര്‍മികള്‍ ആവശ്യപ്പെട്ടു. ബലിതര്‍പ്പണം നടത്തുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിന്‍റെ പേരിലുള്ള രസീതും നല്‍കി. രസീതില്‍ സംശയം തോന്നിയവര്‍ കുളത്തുപ്പുഴ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ പരാതി നല്‍കി. ദേവസ്വം ഓഫീസറുടെ പരാതിയില്‍ കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതി കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബലിതര്‍പ്പണ ചടങ്ങുകള്‍ നിര്‍ത്തിവപ്പിച്ചു. ഇവരില്‍ നിന്ന് ഒന്‍പതിനായിരത്തോളം രൂപയും ഇരുപതോളം വ്യാജ രസീത് ബുക്കുകളും കണ്ടെടുത്തു. കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

Intro:ദേവസ്വം ബോഡിന്റെ പേരിൽ വ്യാജ രസീത് അടിച്ച് പണപ്പിരിവ്Body:കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ ബാലിതര്‍പ്പണത്തിനെത്തിയവരില്‍ നിന്നും ദേവസ്വംബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിച്ച്‌ അധിക തുക ഈടാക്കി. ഒരാളില്‍ നിന്നും നൂറുരൂപയാണ് ഈടാക്കിയത്. ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച തുക അമ്പതുരൂപയാണ് എന്നിരിക്കെ നൂറുരൂപ വാങ്ങിയത് ബലിതര്‍പ്പണത്തിന് എത്തിയവര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഇവിടെ ബലി തര്‍പ്പണം നടത്തണം എങ്കില്‍ നൂറുരൂപ വേണമെന് പരികര്‍മികള്‍ ആവശ്യപ്പെട്ടു. ബലിതര്‍പ്പണം നടത്തുന്നവര്‍ക്ക് ദേവസ്വംബോര്‍ഡിന്‍റെ പേരിലുള്ള രസീതും നല്‍കി. എന്നാല്‍ രസീതില്‍ സംശയം തോന്നിയവര്‍ കുളത്തുപ്പുഴ ദേവസ്വംബോര്‍ഡ് ഓഫീസില്‍ എത്തുകയും ഓഫീസറോട് പരാതി അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം വിളിച്ചത്തായത്. ദേവസ്വം ഓഫീസറുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതികുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ഈ ഭാഗത്തെ ബലിതര്‍പ്പണ ചന്ദങ്ങുകള്‍ നിര്‍ത്തിവപ്പിച്ചു. ഇവരില്‍ ഒന്‍പതിനായിരത്തോളം രൂപയും ഇരുപതോളം വ്യാജ രസീത് ബുക്കുകളും പോലീസും ദേവസ്വംബോര്‍ഡ് അധികൃതരും ചേര്‍ന്ന് കണ്ടെടുത്തു. ദേവസ്വംബോര്‍ഡിന്‍റെ പേരില്‍ വ്യാജ രസീത് അച്ചടിക്കുകയും പണപ്പിരിവ് നടത്തുകയും ചെയ്ത സംഭവത്തില്‍ കുളത്തുപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.Conclusion:ഇ ടി വി ഭാരത് കൊല്ലം
Last Updated : Aug 1, 2019, 7:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.