കൊല്ലം: ജില്ലയിൽ 812 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരെ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ വൈകാതെ പ്രതിദിന കൊവിഡ് സ്ഥിരീകരണം ജില്ലയിൽ ആയിരം കടക്കാൻ സാദ്ധ്യതയുണ്ട്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും രണ്ടുപേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരാണ്. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 8,09 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ചൊവ്വാഴ്ച ജില്ലയിൽ 295 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 5,870 ആയി. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച 14,000 കടന്നിരുന്നു. ഇതുവരെ 14,083 പേരാണ് ജില്ലയിൽ കൊവിഡ് ബാധിതരായത്.
കൊല്ലത്ത് 812 പേർക്ക് കൂടി കൊവിഡ് - kovid
ഇതുവരെ 14,083 പേരാണ് ജില്ലയിൽ കൊവിഡ് ബാധിതരായത്