കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച 431 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, തൃക്കടവൂര്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍, വെളിയം, ആദിച്ചനല്ലൂര്‍, മയ്യനാട്, മൈനാഗപ്പള്ളി, പൂയപ്പള്ളി ഭാഗങ്ങളിലുമാണ് കൂടുതല്‍ രോഗബാധിതരുള്ളത്. വിദേശത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 425 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 115 പേര്‍ക്കാണ് രോഗബാധ. കാവനാട് 14, തൃക്കടവൂര്‍12, ഉളിയക്കോവില്‍-ഏഴ്, കടവൂര്‍, തിരുമുല്ലാവാരം എന്നിവിടങ്ങളില്‍ ആറുവീതവും തങ്കശേരി, മതിലില്‍ ഭാഗങ്ങളില്‍ അഞ്ചുവീതവും വെണ്ടര്‍മുക്ക്, ശക്തികുളങ്ങര, മങ്ങാട്, എന്നിവിടങ്ങളില്‍ നാലുവീതവും അഞ്ചാലുംമൂട്, കല്ലുംതാഴം, പള്ളിത്തോട്ടം, മരുത്തടി, മുണ്ടയ്ക്കല്‍ പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.