കൊല്ലം: ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. പട്ടാഴി വടക്കേക്കര ചെളിക്കുഴി സ്വദേശികളായ 28 വയസുള്ള യുവതി ഇവരുടെ ഒരു വയസുള്ള മകന്, ചവറ കരുത്തുറ സ്വദേശിയായ 39 വയസുകാരന്, തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 50കാരന്, പത്തനാപുരം കുണ്ടയം സ്വദേശിയായ 41കാരന്, കരുകോൺ അലയമൺ സ്വദേശിയായ 32കാരന്, പട്ടാഴി സ്വദേശിയായ യുവതി, കൊട്ടാരക്കര വെട്ടിക്കവല പനവേലി സ്വദേശി 35 വയസുള്ള യുവതി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെളിക്കുഴി സ്വദേശിയായ യുവതിയും മകനും കുവൈറ്റില്‍ നിന്നും എത്തിയവരാണ്. ഇവരുടെ ഭര്‍ത്താവിന് മുമ്പ് കൊവിഡ് പോസിറ്റീവ് ആയിരുന്നു. കരുത്തുറ സ്വദേശി, കുണ്ടയം സ്വദേശി എന്നിവര്‍ അബുദാബിയില്‍ നിന്നും എത്തിയതാണ്. മുഖത്തല സ്വദേശി, പട്ടാഴി സ്വദേശി എന്നിവര്‍ ദുബായില്‍ നിന്നും കരുകോൺ അലയമൺ സ്വദേശിയില്‍ നിന്നും വെട്ടിക്കവല പനവേലി സ്വദേശി മാലിദ്വീപില്‍ നിന്നും എത്തിയവരാണ്.
കൊല്ലത്ത് എട്ട് പേര്‍ക്ക് കൂടി കൊവിഡ്
വിദേശത്ത് നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.