ETV Bharat / state

കശുവണ്ടി വിദഗ്‌ധസമിതി ഒരാഴ്‌ചക്കുള്ളിൽ രൂപീകരിക്കും: മന്ത്രി പി. രാജീവ്‌ - കൊല്ലം വാർത്ത

കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിശോധിച്ച് മേഖലയിലെ വികസനത്തെകുറിച്ച് പഠിക്കുന്നതിനായി സമിതിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ്.

Minister P Rajiv  cashew nut sector  kollam  committee organized  കശുവണ്ടി  വിദഗ്‌ധസമിതി  മന്ത്രി പി രാജീവ്‌  വ്യവസായ മന്ത്രി  കശുവണ്ടി വിദഗ്‌ധസമിതി  കൊല്ലം വാർത്ത  kollam news
കശുവണ്ടി വിദഗ്‌ധ സമിതി ഒരാഴ്‌ചക്കുള്ളിൽ രൂപീകരിക്കും: മന്ത്രി പി. രാജീവ്‌.
author img

By

Published : Aug 18, 2022, 7:39 PM IST

കൊല്ലം: കശുവണ്ടി വിദഗ്‌ധസമിതി ഒരാഴ്‌ചക്കുള്ളിൽ രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്‌. കൊല്ലത്ത് കശുവണ്ടി കയറ്റുമതിക്കാർ , സ്വകാര്യ കമ്പനി പ്രതിനിധികൾ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കശുവണ്ടി വിദഗ്‌ധസമിതി ഒരാഴ്‌ചക്കുള്ളിൽ രൂപീകരിക്കും: മന്ത്രി പി. രാജീവ്‌

ഐ.ഐ.എം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നും വിദഗ്ധർ അടങ്ങിയ അഞ്ചംഗ സമിതി രൂപീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഒരാഴ്‌ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ പരിശോധിച്ച് മേഖലയിലെ വികസനവും പരിഷ്‌ക്കാരങ്ങളും സംബന്ധിച്ച് പഠിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തും. കശുവണ്ടി മേഖലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

മൂന്നുമാസത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കും. ആധുനിക യന്ത്രവൽക്കരണം, ഗുണനിലവാരം ഉറപ്പാക്കൽ, തൊഴിലാളികളുടെ ബോണസ്, പി.എഫ്, ഇതര പ്രശ്‌നങ്ങൾ തുടങ്ങിയവ വിശദമായി പഠിച്ചതിന് ശേഷം കർമ്മപദ്ധതി ആവിഷ്‌ക്കരിക്കും. സർക്കാരും കശുവണ്ടി മേഖലയിലെ ഉടമകളും തൊഴിലാളികളും ഒന്നിച്ചു നിന്നാൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ. ഇതിന് ആധുനികവത്കരണം അനിവാര്യമാണെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.

ചെലവ് കുറച്ച് ഉത്പാദനം വർധിപ്പിക്കണം. അത്യാധുനിക സാങ്കേതികവിദ്യയും യന്ത്രവത്കരണവും ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാനാകണം. വ്യവസായം എങ്ങനെ മുന്നോട്ടു കൊണ്ടുപോകാമെന്ന ചിന്തകൾ ഉയർന്നുവരണം. എല്ലാം സർക്കാർ ശരിയാക്കണമെന്ന ചിന്താഗതിയോടെ മുന്നോട്ട് പോയാൽ എവിടെയും എത്താനാകില്ല.

ന്യായമായ കാര്യങ്ങൾക്ക് സർക്കാർ കൂടെയുണ്ടാകും. ഇതിന്‍റെ ഭാഗമായി കശുവണ്ടി മേഖലയിലെ പുനരുജ്ജീവനത്തിനായി സർക്കാർ പ്രഖ്യാപിച്ച 30 കോടി രൂപയുടെ പാക്കേജ് എങ്ങനെ വിനിയോഗിക്കണമെന്നത് സംബന്ധിച്ച് കശുവണ്ടി മേഖലയിലെ എല്ലാവരുടെയും അഭിപ്രായം രൂപീകരിക്കും.

നിലവിലെ ക്യാഷു ബോർഡ് കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ നടപടികൾ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കയർ, കൈത്തറി മേഖലയിൽ നടപ്പാക്കിയ മാതൃകയിൽ കശുവണ്ടി വ്യവസായ മേഖലയിലും ഉൽപ്പന്നങ്ങൾക്ക് മെയ്‌ഡ്‌ ഇൻ കേരള സർട്ടിഫിക്കേഷന്‍ നൽകുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, കാപെക്‌സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വ്യവസായികൾ തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.