കൊല്ലം പുനലൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് എൽഡിഎഫ് പ്രവർത്തകന് പരിക്ക്. നായനാര്‍ (58) എന്ന സിപിഎം പ്രവര്‍ത്തകനാണ് പരിക്കേറ്റത്.
പ്രചരണത്തിനെത്തിയ ജീപ്പ് കയറ്റം കയറവെ നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുണ്ട് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിനടിയില്‍ കാല്‍ കുടുങ്ങിയ നായനാരെ ജീപ്പ് ഉയര്‍ത്തിയാണ് പുറത്തെടുത്തത്.