കൊല്ലം: പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം സന്ദർശിച്ച ശേഷമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങിന് പോകുകയെന്ന് നിയുക്ത മന്ത്രി കെഎൻ ബാലഗോപാൽ. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനാണ് മുൻതൂക്കം നൽകുക. വകുപ്പിൻ്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു. സി.പി.എം കൊല്ലം ജില്ല കമ്മിറ്റി ഓഫിലിലെ പ്രവർത്തകരുടെ സ്വീകരണത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെഎൻ ബാലഗോപാൽ.
Also Read: ശൈലജയെ ഉള്‍പ്പെടുത്താത്തതില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ സർക്കാരിലുള്ള മതിപ്പെന്ന് മുഖ്യമന്ത്രി
മന്ത്രിയായി പ്രഖ്യാപിച്ചതിൻ്റെ ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെയാണ് കെഎൻ ബാലഗോപാൽ പോളയത്തോട്ടിലെ സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയത്. കൊട്ടാരക്കര മണ്ഡലത്തിൽ നിന്നും വിജയിച്ച ബാലഗോപാൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ്. ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എംഎൽഎമാരായ എം.നൗഷാദ്, എം മുകേഷ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അരുൺ ബാബു തുടങ്ങി മറ്റ് നേതാക്കളും പാർട്ടി പ്രവർത്തകരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.