ETV Bharat / state

ലോകത്തെവിടെയുമുള്ള ശ്രേഷ്ഠമായ ഈന്തപ്പഴങ്ങളുമായി കൊല്ലത്തെ വിപണി

അജ്‌വ, സവാഫി, മബ്‌റൂം, ശുഖരി, മജിബുള്‍, കിമിയ, മറിയാമി തുടങ്ങി എല്ലായിനം ഈന്തപ്പഴങ്ങളും കൊല്ലത്തെ വിപണയില്‍ സുലഭം

author img

By

Published : Apr 21, 2021, 7:56 AM IST

ramsan  datesmarket  kollam  വിശുദ്ധദിനങ്ങൾക്ക് മധുരം നൽകാന്‍ ഈന്തപ്പഴ വിപണി സജീവമായി  റംസാന്‍  കൊല്ലം
വിശുദ്ധദിനങ്ങൾക്ക് മധുരം നൽകാന്‍ ഈന്തപ്പഴ വിപണി സജീവമായി

കൊല്ലം: റമദാനിലെ പുണ്യദിനങ്ങള്‍ക്ക് ശ്രേഷ്ഠത പകര്‍ന്നുകൊണ്ട് വിപണിയില്‍ ഈന്തപ്പഴ വില്‍പ്പന സജീവമായി. ഈന്തപ്പഴം കൊണ്ട് നോമ്പു തുറക്കുന്നത് അനുഗ്രഹമാണെന്ന വിശ്വാസമുള്ളതുകൊണ്ടുതന്നെ നോമ്പുകാലത്ത് ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഭവമാണിത്.

കൊല്ലം നഗരത്തിലെ മിക്ക കടകളിലും ഈന്തപ്പഴവും അനുബന്ധ വിഭവങ്ങളുമെല്ലാം വന്‍തോതില്‍ എത്തിയിട്ടുണ്ട്. സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രയേല്‍, ഇറാന്‍, ടുണീഷ്യ തുടങ്ങിയ നാടുകളില്‍ നിന്നാണ് ഈന്തപ്പഴം കോഴിക്കോട്ടെത്തുന്നത്. മുംബൈ വഴിയാണ് മുഖ്യവ്യാപാരം. വിദേശങ്ങളില്‍ നിന്ന് നേരിട്ടെത്തിക്കുന്ന വ്യാപാരികളുമുണ്ട്. എറണാകുളം കോഴിക്കോട്, പട്ടാമ്പി എന്നിവിടങ്ങളിലാണ് പ്രധാനമായും മൊത്ത വ്യാപാരകേന്ദ്രങ്ങളുള്ളത്.

ഈന്തപ്പഴവും ഡ്രൈഫ്രൂട്‌സും മാത്രം വില്‍ക്കുന്ന കടകളിലും വില്‍പ്പന സജീവമാണ്. കിലോയ്ക്ക് 100 മുതല്‍ 1800 രൂപ വരെ വിലയുള്ള വിവിധയിനം ഈന്തപ്പഴങ്ങള്‍ ലഭ്യമാണ്. സൗദി, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇനങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. അജ്‌വ, സവാഫി, മബ്‌റൂം, ശുഖരി, മജിബുള്‍, കിമിയ, മറിയാമി എന്നിങ്ങനെ പോകുന്നു പേരുകള്‍. കൊവിഡ് കാരണം ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ സൗദി മാര്‍ക്കറ്റില്‍ ഈന്തപ്പഴം സുലഭമാണ്. അതിനാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മൊത്തവിപണിയില്‍ വില കുറവുണ്ട്. എല്ലാ ഇനങ്ങളും ആവശ്യത്തിനു ലഭിക്കുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.

കൊവിഡിന്‍റെ രണ്ടാംവരവ് കച്ചവടക്കാരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വൈകുന്നേരം നോമ്പുതുറന്നുകഴിഞ്ഞാല്‍ കുടുംബത്തോടൊപ്പമെത്തി പഴങ്ങള്‍ വാങ്ങിക്കുന്ന പതിവുണ്ട് എന്നാൽ ഇത്തവണ അതു സാധ്യമാകുമെന്ന് തോന്നുന്നില്ല. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹനോമ്പുതുറകളും നടക്കുന്നില്ല. ഇതെല്ലാം വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വ്യാപാരിയായ നൗഷാദ് പറയുന്നു.

ഡ്രൈഫ്രൂട്‌സുകളും നോമ്പുകാലത്ത് കാര്യമായി വിറ്റുപോകുന്നവയാണ് ബദാം, അണ്ടിപ്പരിപ്പ്, പിസ്ത, മുന്തിരി തുടങ്ങിയവയ്‌ക്കെല്ലാം ആവശ്യക്കാരുണ്ട്. പെരുന്നാളിനോടടുത്ത ദിവസങ്ങളിലാണ് ഇവയുടെ വില്‍പ്പന നടക്കുന്നത്. കൊവിഡ് ഭീതി ഒഴിഞ്ഞ് കച്ചവടം ഉഷാറാകുമെന്ന ശുഭപ്രതീക്ഷയിലാണ് കൊല്ലത്തെ വ്യാപാരികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.