കൊല്ലം: കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവാർഡ് വിതരണം നടത്തി. എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ചവര്‍ക്കും മെഡിക്കൽ-എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷകളിലും മറ്റ് പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലും മെറിറ്റിൽ അഡ്‌മിഷൻ നേടിയ വിദ്യാർഥികൾക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മികച്ച വിജയം നേടിയ സംഘടനാംഗങ്ങളുടെ കുട്ടികൾക്കാണ് പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തിയത്.
കൊട്ടാരക്കര വനിതാ സെൽ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പ്രതിഭാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും കൊട്ടാരക്കര എംഎല്‍എ അഡ്വക്കറ്റ് പി. അയിഷാപോറ്റി നിർവഹിച്ചു. അനുമോദന ചടങ്ങിൽ കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി രവി ഐപിഎസ് മുഖ്യാതിഥിയായി പങ്കെടുത്തു.