ETV Bharat / state

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍ - karunagappally woman found dead

ജനുവരി 30നാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

കരുനാഗപ്പള്ളി യുവതി ആത്മഹത്യ  യുവതി തൂങ്ങി മരിച്ച നിലയില്‍  യുവതി ആത്മഹത്യ ഭര്‍ത്താവ് അറസ്റ്റ്  karunagappally woman found dead  man arrested for wife death
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍: ഭര്‍ത്താവ് അറസ്റ്റില്‍
author img

By

Published : Feb 2, 2022, 9:46 PM IST

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ആദിനാട് സ്വദേശി സുബിൻ (30) ആണ് അറസ്റ്റിലായത്. ജനുവരി 30നാണ് ആതിരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2017ലാണ് ആതിരയും സുബിനും വിവാഹിതരാകുന്നത്. വിവാഹ ശേഷം ആതിരയെ സുബിന്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സുബിന്‍റെ നിരന്തര പീഡനം കാരണമാണ് ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആതിരയുടെ ആത്മഹത്യ കുറിപ്പിലുണ്ട്.

തുടർന്ന് സുബിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്‌തു. ആതിരയുടെ ആത്മഹത്യക്ക് കാരണം സുബിന്‍റെ മാനസിക പീഡനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Also read: സന്ദീപ് വധം: സംഘം ചേര്‍ന്ന് ആസൂത്രിതമായി നടപ്പാക്കി, രാഷ്ട്രീയ കൊലപാതകമെന്ന് കുറ്റപത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.