ETV Bharat / state

സംസ്ഥാന സര്‍ക്കാര്‍ ദയനീയ പരാജയം; ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് കെ.സുരേന്ദ്രന്‍ - kollam news updates

ബിജെപി കൊല്ലത്ത് ഇന്ന് (ആഗസ്റ്റ് 6) സംസ്ഥാന നേതൃയോഗം ചേര്‍ന്നു. യോഗത്തില്‍ സംസാരിക്കവേയാണ് സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള കെ സുരേന്ദ്രന്‍റെ രൂക്ഷ വിമര്‍ശനം.

സംസ്ഥാന സര്‍ക്കാര്‍ ദയനീയ പരാജയമെന്ന് കെ സുരേന്ദ്രന്‍  K suredran in kollam  k suredran critcise state govt in kollam  kollam  tate govt  പിണറായി സര്‍ക്കാര്‍  ശ്രീറാം വെങ്കിട്ടരാമന്‍  ആലപ്പുഴ ജില്ലാ കലക്‌ടർ  കെ സുരേന്ദ്രന്‍  ബിജെപി  kollam news updates
സംസ്ഥാനസര്‍ക്കാറിനെ വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍
author img

By

Published : Aug 6, 2022, 8:07 PM IST

കൊല്ലം: ശ്രീറാം വെങ്കിട്ടരാമനെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കൊല്ലത്ത് ചേര്‍ന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെങ്കിട്ടരാമനെ പിന്തുണച്ചതിനൊപ്പം സംസ്ഥാന സര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു.

സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിച്ച് കെ.സുരേന്ദ്രന്‍

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ല കലക്‌ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണം എന്താണെന്ന് അദ്ദേഹം ചോദിച്ചു. അട്ടപ്പാടി മധു കേസിൽ സാക്ഷികള്‍ കൂറുമാറിയത് സംസ്ഥാന സര്‍ക്കാറിന്‍റെ പൂര്‍ണ പിന്തുണയോടെ ആണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ ദയനീയ പരാജയമാണ്. സിപിഎമ്മിന്‍റെ രാഷ്‌ട്രീയ അസ്‌തിത്വം തന്നെ നശിച്ചു.

സർക്കാരിന് ഒരു തീരുമാനവും കൈക്കൊള്ളാൻ സാധിക്കുന്നില്ലെന്നും സ്വാതന്ത്ര്യദിനത്തിൽ കരിങ്കൊടി ഉയർത്തിയ ഒരു ചരിത്രം ഇടതുപക്ഷത്തിന് ഉണ്ടെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

also read: ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല; വിആർ കൃഷ്‌ണതേജ ആലപ്പുഴ കലക്‌ടറായി ചുമതലയേറ്റു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.