കൊല്ലം : ജമ്മു കശ്‌മീരിൽ വീരമൃത്യു വരിച്ച ധീര ജവാൻ വൈശാഖിന് നാടിൻ്റെ യാത്രാ മൊഴി. ജന്മനാടായ കൊട്ടാരക്കര ഓടനാവട്ടത്ത് എത്തിച്ച ഭൗതിക ദേഹത്തിൽ പ്രമുഖർ ഉൾപെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സൈന്യത്തിൻ്റെ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
READ MORE:കശ്‌മീരില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും ; മൃതദേഹം ചൊവ്വാഴ്‌ച നാട്ടിലെത്തിക്കും
രാവിലെ കുടവട്ടൂരിൽ എത്തിച്ച ഭൗതിക ശരീരം സർക്കാർ എൽപി സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ചു. രാവിലെ മുതൽ പെയ്‌ത കനത്ത മഴയെയും അവഗണിച്ച് നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്. സ്വവസതിയായ വൈശാഖത്തിൽ പൊതു ദർശനത്തിന് വെച്ചപ്പൊൾ വികാര നിർഭരമായ രംഗങ്ങളായിരുന്നു.
പൂഞ്ച് സെക്‌ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലായിരുന്നു വൈശാഖ് കൊല്ലപ്പെട്ടത്. നാല് വർഷം മുൻപാണ് വൈശാഖ് സൈന്യത്തിൽ ചേർന്നത്. ഹരികുമാർ- ബിനാ കുമാരി ദമ്പതികളുടെ മകനാണ് വൈശാഖ്. ശിൽപ ഏക സഹോദരിയാണ്.