കൊല്ലം : വീട്ടില്‍ ചാരായം വാറ്റാനുള്ള ശ്രമത്തിനിടെ 30 ലിറ്റര്‍ കോടയുമായി യുവാവ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശി ഹരീന്ദ്ര പ്രസാദിനെയാണ് (33) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തത്.
വീടിന് പിന്നില്‍ വിറകിന്‍റെ അടിയിലാണ് ചാരായം വാറ്റാനായി നിർമിച്ച കോട സൂക്ഷിച്ചിരുന്നത്. അടുക്കളയില്‍ നിന്നും വാറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ശാസ്താംകോട്ട എസ്.ഐ അനീഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.