ETV Bharat / state

ക്ലിഫ് ഹൗസിൽ നിർമിച്ച കുളത്തിൽ പട്ടിയെ കുളിപ്പിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ അത് തന്നെയാണോ ചെയ്യുന്നത്: എം എം ഹസ്സൻ - എം എം ഹസ്സൻ

ബിൽഡിങ് ആന്‍റ് റോഡ് വർക്കേഴ്‌സ്‌ ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് പട്ടിണി സമരം നടത്തി

A hunger strike by construction workers  hunger strike at kollam  m m hassan criticized gov  kerala news  malayalam news  kollam news  പട്ടിണി സമരം  യുഡിഎഫ് കൺവീനർ എം എം ഹസ്സൻ  ബിൽഡിങ് ആന്‍റ് റോഡ് വർക്കേഴ്‌സ്‌ ഫെഡറേഷൻ  കേരള വാർത്തകൾ  മലയാളം വാർത്തകൾ  ചിന്നക്കടയിൽ കഞ്ഞിവെച്ച് പ്രതിഷേധിച്ചു  പട്ടിണി സമരത്തിൽ തൊഴിലാളികൾ അടുപ്പ് കൂട്ടി
ചിന്നക്കടയിൽ പട്ടിണി സമരം
author img

By

Published : Dec 30, 2022, 5:52 PM IST

Updated : Dec 30, 2022, 7:52 PM IST

പട്ടിണി സമരം ഉദ്‌ഘാടനം ചെയ്‌ത് എം എം ഹസ്സൻ

കൊല്ലം: കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ക്ലിഫ് ഹൗസിൽ നിർമിച്ച കുളത്തിൽ പട്ടിയെ കുളിപ്പിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ അത് തന്നെയാണോ ചെയ്യുന്നത് എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ബിൽഡിങ് ആന്‍റ് റോഡ് വർക്കേഴ്‌സ്‌ ഫെഡറേഷൻ (INTUC) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നിർമാണ തൊഴിലാളികൾ നടത്തിയ പട്ടിണി സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായിയും കൂട്ടരും തൊഴിലാളികളെ മറന്ന് മുതലാളിമാരുടെയും കോർപറേറ്റുകളുടെയും ഏജന്‍റുമാരായി അധഃപതിച്ചിരിക്കുകയാണ്.

ക്ഷേമനിധി ബോർഡുകൾ എല്ലാം തകർക്കപ്പെട്ടു. രണ്ട് വർഷമായി ആനുകൂല്യങ്ങൾ നല്‍കുന്നില്ല. ഏഴ് മാസമായി പെൻഷൻ നിലച്ചു. ക്ഷേമനിധി ബോർഡിൽ നിന്നും 1500 കോടിയിൽപരം രൂപ സർക്കാർ വായ്‌പ എടുത്തത് ഉടൻ തിരിച്ചു നല്‌കി കുടിശിക തീർത്ത് ആനുകൂല്യങ്ങൾ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെഡറേഷൻ ജില്ല പ്രസിഡന്‍റ് ചവറ ഹരീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടന്ന പട്ടിണി സമരത്തിൽ തൊഴിലാളികൾ അടുപ്പ് കൂട്ടി ചിന്നക്കടയിൽ കഞ്ഞി വച്ച് പ്രതിഷേധിച്ചു. കെപിസിസി ഭാരവാഹികളായ അഡ്വ പി ജർമ്മിയാസ്, സൂരജ്‌ രവി, കോതേത്ത് ഭാസുരൻ, ആർ.ദേവരാജൻ, ഡി.ഗീതാകൃഷ്‌ണൻ, കുരീപ്പുഴ യഹിയ, കുണ്ടറ സുബ്രഹ്മണ്യം, വിജയരാജൻ പിള്ള, ഷിജു നല്ലില, രാധാമണി, കലയപുരം ശിവൻപിള്ള, മനോഹരൻ, കെ.കെ.രഞ്‌ജൻ, മതിലിൽ മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

ട്രാൻസ്‌പോർട്ട് ബസ് സ്റ്റാൻഡിന്‍റെ പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് രാജൻ ആദിച്ചനല്ലൂർ, ഷെരീഫ് കുണ്ടറ, റംലാബീവി, ജലജ, ആശ, ഏലിയാമ്മ, അന്നമ്മ, രാജൻപിള്ള, സഹദേവൻ, ജി.മണിയൻപിള്ള, രാജു, റോസ് ആനന്ദ്, ഹനീഫ തുടങ്ങിയവർ നേതൃത്വം നല്‍കി.

Last Updated : Dec 30, 2022, 7:52 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.