കൊല്ലം: വിശപ്പ് രഹിത കരുനാഗപ്പള്ളിയെന്ന ആശയവുമായി കാഴ്‌ച ചാരിറ്റബിൾ ട്രസ്റ്റ്. കരുനാഗപ്പള്ളിയിൽ വിശന്ന് വലയുന്നവർക്ക് ഇനി ഹാപ്പി ഫ്രിഡ്‌ജിൽ ഭക്ഷണം ഉണ്ടാകും. ആർക്ക് വേണമെങ്കിലും ഫ്രിഡ്‌ജിൽ ഭക്ഷണം വെക്കാം, ആർക്കും എടുത്ത് കഴിക്കാം. 24 മണിക്കൂറും ഫ്രിഡ്‌ജ് പ്രവർത്തിക്കും.
കാഴ്‌ച ചാരിറ്റബിൾ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍റിന് സമീപമാണ് ഹാപ്പി ഫ്രിഡ്‌ജ് സ്ഥാപിച്ചിരിക്കുന്നത്. ഫ്രിഡ്‌ജിന്‍റെ ഉദ്ഘാടനം നാളെ വൈകിട്ട് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമൻ നിര്‍വഹിക്കും. കാഴ്‌ച ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ് ജഗത് ജീവൻ ലാലി അധ്യക്ഷത വഹിക്കും. പാലിയേറ്റീവ് കെയറിന്‍റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും.