കൊല്ലം : കൊല്ലം അഞ്ചലില്‍ മത്സ്യകൃഷി നടത്തിവന്ന കുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലക്കി.ഇതോടെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. കൊല്ലം അഞ്ചൽ സ്വദേശി പ്രസാദ് കുമാറിന്‍റെ മത്സ്യ കുളത്തിലാണ് സാമൂഹ്യവിരുദ്ധർ വിഷം വിതറിയത്. ഒന്നരലക്ഷം രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്.
Also read: മനുഷ്യ മുഖവുമായി സാദൃശ്യം , കാഴ്‌ചയിൽ സുന്ദര മത്സ്യം ; പക്ഷേ ഉള്ളിലുള്ളത് കൊടിയ വിഷം - വീഡിയോ
ഫിഷറീസ് വകുപ്പിന്‍റേയും അലയമൺ ഗ്രാമ പഞ്ചായത്തിന്‍റേയും സഹായത്തോടെ കുട്ടിനാട്ടില്‍ കുളം നിർമിച്ചാണ് പ്രസാദ് കുമാർ മത്സ്യകൃഷി ആരംഭിച്ചത്. വിളവെടുക്കാൻ പാകമായ മത്സ്യങ്ങളാണ് ചത്തൊടുങ്ങിയത്.
സംഭവത്തിൽ പ്രസാദ് കുമാർ അഞ്ചൽ പൊലീസിന് പരാതി നൽകി. സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.