ETV Bharat / state

ശ്രീലങ്കൻ തമിഴ് വംശജർക്ക് ഭവന പദ്ധതിയുമായി സംസ്ഥാന സർക്കാർ - പ്ലാന്‍റേഷന്‍ ഡയറക്‌ടറേറ്റ്

അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ സഹായത്തോടെ തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് ഭവന നിർമാണത്തിന് നേതൃത്വം നല്‍കുന്നത്.

kerala government housing project  srilankan Tamils housing project  kollam srilankan Tamil  kulathupuzha srilankan tamils  കുളത്തൂപ്പുഴ ഭവന പദ്ധതി  കുളത്തൂപ്പുഴ ശ്രീലങ്കൻ തമിഴ് വംശജർ  ആര്‍പിഎല്‍ എസ്റ്റേറ്റ്  തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ  ശ്രീലങ്കന്‍ റിപ്രാട്രിയേറ്റ്  അമേരിക്കന്‍ മലയാളി സംഘടന  ഫൊക്കാന  ഭവനം ഫൗണ്ടേഷന്‍  തോട്ടം മേഖല  പ്ലാന്‍റേഷന്‍ നയം  പ്ലാന്‍റേഷന്‍ ഡയറക്‌ടറേറ്റ്  വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു
ശ്രീലങ്കൻ തമിഴ് വംശജർക്ക് സ്ഥിരം വാസസ്ഥലം ഒരുക്കാൻ സംസ്ഥാന സർക്കാർ
author img

By

Published : Feb 20, 2020, 5:21 PM IST

കൊല്ലം: കുളത്തൂപ്പുഴയിലെ ശ്രീലങ്കൻ തമിഴ് വംശജർക്ക് ഭവന പദ്ധതിയുമായി സംസ്ഥാന സർക്കാർ. കുളത്തൂപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റില്‍ നിന്നും വിരമിച്ച ഭൂരഹിത, ഭവനരഹിത ശ്രീലങ്കന്‍ റിപ്രാട്രിയേറ്റ് തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതിക്ക് തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ ശിലാസ്ഥാപാനം നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ 40 വീടുകളാണ് നിര്‍മിക്കുക. അമേരിക്കന്‍ മലയാളി സംഘടനയായ ഫൊക്കാനയുടെ സഹായത്തോടെ, തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് ഭവന നിർമാണത്തിന് നേതൃത്വം നല്‍കുന്നത്. തോട്ടം മേഖലയുടെ അഭിവൃദ്ധിയും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനവും ഉറപ്പാക്കുന്നതിന് സമഗ്രമായ പ്ലാന്‍റേഷന്‍ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്‌ണന്‍ പറഞ്ഞു.

ശ്രീലങ്കൻ തമിഴ് വംശജർക്ക് സ്ഥിരം വാസസ്ഥലം ഒരുക്കാൻ സംസ്ഥാന സർക്കാർ

തോട്ടം മേഖലയുടെ പുരോഗതിക്കായി തൊഴില്‍ വകുപ്പിന്‍റെ കീഴില്‍ പ്ലാന്‍റേഷന്‍ ഡയറക്‌ടറേറ്റ് രൂപീകരിക്കും. തോട്ടങ്ങളിലെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പ്രതിദിന വേതനത്തില്‍ 52 രൂപ വര്‍ധനവ് ലഭിക്കും. 2019 ജനുവരി മുതല്‍ പ്രാബല്യത്തോടെയാണ് വര്‍ധനവ്. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നല്‍കും. മരണപ്പെടുന്ന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ധനസഹായം പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷമായി വര്‍ധിപ്പിച്ചതായും മന്ത്രി അറിയിച്ചു. ചടങ്ങില്‍ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അധ്യക്ഷത വഹിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.