ETV Bharat / state

സംസ്ഥാനത്ത് മഴ തുടരുന്നു; കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം

മോശം കാലാവസ്ഥ കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു.

Kerala Heavy Rain  rain kerala updates  House damaged in heavy rain  kollam heavy rain  കൊല്ലത്ത് ശക്തമായ മഴ  കേരളം മഴ വാര്‍ത്ത  സംസ്ഥാനത്ത് മഴ തുടരുന്നു  കൊല്ലം കിഴക്കന്‍ മേഖല
സംസ്ഥാനത്ത് മഴ തുടരുന്നു; കൊല്ലം കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം
author img

By

Published : May 15, 2022, 5:33 PM IST

കൊല്ലം: ശക്തമായ മഴയിൽ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ വീടുകൾ തകർന്നു. പത്തനാപുരം താലൂക്കിലാണ് കൂടുതല്‍ നാശനഷ്‌ടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജില്ലയിലെ വിവിധ താലൂക്കുകളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ തുടരുന്നു; കൊല്ലം കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം

കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപച്ചതോടെ കൊല്ലം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജില്ലയുടെ കിഴക്കൻ മേഖലയിൽ വീശിയടിച്ച കനത്ത കാറ്റിൽ മരങ്ങൾ പലയിടത്തും കടപുഴകി വീണാണ് നാശ നഷ്‌ടമുണ്ടായത്. നാല് വീടുകൾ ഭാഗികമായും രണ്ട്‌ വീടുകള്‍ പൂര്‍ണമായും തകർന്നുവെന്നാണ് റിപ്പോര്‍ട്ട്.

പെരിനാട് ചെമ്മക്കാട് മരം വീണ് വീടിൻ്റെ മേൽക്കൂര പൂർണമായും തകർന്നു. തലവൂർ, കൊട്ടാരക്കര മേഖലകളിൽ മരങ്ങൾ കടപുഴകി റോഡിൽ വീണ് ഗതാഗതവും തടസപ്പെട്ടു. മത്സ്യ ബന്ധനം പൂർണമായും നിരോധിച്ച സാഹചര്യത്തിൽ നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ കേന്ദ്രീകരിച്ച് കോസ്റ്റൽ പൊലീസ് പ്രത്യേക പട്രോളിങ്ങ് ആരംഭിച്ചു.

Also Read: സംസ്ഥാനത്ത് നാളെയും കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കടൽ ക്ഷോഭം മുന്നിൽ കണ്ട് അതാത് മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി നിർത്താനും ജില്ല ഭരണകൂടം വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.