ETV Bharat / state

വായ്‌പ തിരിച്ചടവ് വൈകി; വീട്ടുചുമരില്‍ ജപ്‌തി മുന്നറിയിപ്പ്; പരാതിയുമായി കുടുംബം

author img

By

Published : Jun 29, 2022, 8:08 PM IST

സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്‌പ തിരിച്ചടവ് ഒരു മാസം വൈകിയതിന് വീട്ടുചുമരില്‍ ജപ്‌തി മുന്നറിയിപ്പ് എഴുതി വച്ചു

Foreclosure warning on house wall  വീട്ടുചുമരില്‍ ജപ്‌തി മുന്നറിയിപ്പ്  വായ്‌പ തിരിച്ചടവ് ഒരു മാസം വൈകി  ധനകാര്യ സ്ഥാപനം  ജപ്‌തി മുന്നറിയിപ്പ്  ചോലമണ്ടലം ധനകാര്യ സ്ഥാപനം
വീട്ടുചുമരില്‍ ജപ്‌തി മുന്നറിയിപ്പ്

കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് എടുത്ത വായ്‌പ തിരിച്ചടവ് മൂന്ന് മാസം വൈകിയതിനെ തുടര്‍ന്ന് വീട്ടുചുമരില്‍ ഉടമസ്ഥാവകാശം എഴുതി പിടിപ്പിച്ചു. ചവറ സ്വദേശി അഖിലിന്‍റെ വീട്ടുചുമരിലാണ് ജപ്‌തി നടപടികളിലേക്ക് പോകുമെന്ന് അറിയിച്ചുള്ള മുന്നറിയിപ്പ് എഴുതി വച്ചത്. 12 ലക്ഷത്തിലധികം രൂപയാണ് അഖിലിന്‍റെ ഭാര്യ രാഖിയുടെ പേരില്‍ ചോള ഫിനാന്‍സ് കമ്പനിയില്‍ നിന്നും വായ്‌പ എടുത്തത്.

വീട്ടുചുമരില്‍ ജപ്‌തി മുന്നറിയിപ്പ്

തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ചുമരില്‍ നോട്ടിസ് പതിച്ചിരുന്നു. തുടര്‍ന്ന് ജൂണ്‍ മാസത്തിലെ വായ്‌പ അടവും മുടങ്ങിയതിനെ തുടര്‍ന്നാണ് ചുമരില്‍ എഴുതിയുള്ള മുന്നറിയിപ്പ്. സ്‌പ്രേ പെയിന്‍റ് ഉപയോഗിച്ചാണ് ചുമരില്‍ മുന്നറിയിപ്പ് എഴുതിയിരിക്കുന്നത്. കൂടാതെ വീടിന്‍റെ ഗേറ്റില്‍ നോട്ടിസും തൂക്കിയിട്ടുണ്ട്.

മെയ് മാസത്തിലെ വായ്‌പ തുക തിരിച്ച് അടക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തിലെ കളക്ഷന്‍ സ്റ്റാഫ് വീട്ടുകാരെ ഫോണില്‍ വിളിച്ചിരുന്നു. കൈയില്‍ പൈസയില്ലെന്നും ഇത്തവണ വായ്‌പ അടക്കാന്‍ കഴിയില്ലെന്നും അറിയിച്ചതോടെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്ന് രാഖി പറഞ്ഞു.

കൂടാതെ രാഖിയുടെ ജോലി സ്ഥലത്ത് എത്തിയും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മാത്രമല്ല തുക തിരിച്ചടക്കാന്‍ ആവശ്യപ്പെട്ട് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തിരിച്ചടക്കാന്‍ കഴിയില്ലെങ്കില്‍ തൂങ്ങി ചാവാന്‍ പറയുന്നതിന്‍റെ ഓഡിയോ ക്ലിപ്പും പുറത്ത് വന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് വീട്ടുചുമരില്‍ മുന്നറിയിപ്പ് എഴുതി വച്ചത്.

സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും ഇത്തരമൊരു സംഭവം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് ചോള ഫിനാന്‍സ് കമ്പനി മാനേജ്‌മെന്‍റിന്‍റെ മറുപടി. എന്നാല്‍ കലക്ഷന്‍ ജീവനക്കാരനാണ് ഇത്തരത്തില്‍ ചെയ്‌തതെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ കുടുംബം ചവറ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

also read: വായ്‌പ തിരിച്ചടവ് മുടങ്ങി; വീട് ജപ്‌തി ചെയ്‌ത് ബാങ്ക്, രോഗിയായ അമ്മയും മകനും വരാന്തയില്‍ കഴിഞ്ഞത് രണ്ടാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.